കൊള്ളാം, പണമെവിടെ?; വരുമാനം വർധിപ്പിക്കാതെ എങ്ങനെ പദ്ധതികൾ നടപ്പാക്കുമെന്ന് ആശങ്ക
കേട്ടാൽ കയ്യടിച്ചു പോകുന്ന പദ്ധതികൾ. ഇതിനു പണം കണ്ടെത്താൻ നികുതികൾ വൻ തോതിൽ കൂട്ടിയിട്ടുമില്ല. വരുമാനം വർധിപ്പിക്കാതെ എങ്ങനെ പദ്ധതികൾക്കു പണം കണ്ടെത്തുമെന്ന ചോദ്യമാണ് സ്വാഭാവികമായി ഉയരുക. കാലങ്ങളായി സർക്കാർ തുടരുന്ന ധനവിനിയോഗ തന്ത്രത്തിലുണ്ട് മറുപടി; പണം തികഞ്ഞില്ലെങ്കിൽ പദ്ധതികൾ വെട്ടിക്കുറയ്ക്കുക. | Kerala Budget 2022 | KN Balagopal | Manorama News

കേട്ടാൽ കയ്യടിച്ചു പോകുന്ന പദ്ധതികൾ. ഇതിനു പണം കണ്ടെത്താൻ നികുതികൾ വൻ തോതിൽ കൂട്ടിയിട്ടുമില്ല. വരുമാനം വർധിപ്പിക്കാതെ എങ്ങനെ പദ്ധതികൾക്കു പണം കണ്ടെത്തുമെന്ന ചോദ്യമാണ് സ്വാഭാവികമായി ഉയരുക. കാലങ്ങളായി സർക്കാർ തുടരുന്ന ധനവിനിയോഗ തന്ത്രത്തിലുണ്ട് മറുപടി; പണം തികഞ്ഞില്ലെങ്കിൽ പദ്ധതികൾ വെട്ടിക്കുറയ്ക്കുക. എന്നാൽ, ഇത്തവണ ധനമന്ത്രി മറ്റൊരു മാർഗം തേടി. കയ്യിലുള്ള പദ്ധതികൾ മതിയെന്നുവച്ച് ഒതുങ്ങിക്കൂടാൻ തീരുമാനിച്ച കിഫ്ബിയെ കുറെ പദ്ധതികൾ ഏൽപിച്ച് ബജറ്റിലെ വരവുചെലവു കണക്കുകൾ ഒപ്പിച്ചെടുത്തു.
1.62 ലക്ഷം കോടിയാണ് ഇൗ വർഷം വരുമാനം പ്രതീക്ഷിച്ചിരുന്നത്. ഇന്നലെ പുതുക്കിയ എസ്റ്റിമേറ്റ് വന്നപ്പോൾ 1.64 ലക്ഷം കോടിയായി. അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന വരുമാനമാകട്ടെ 1.73 ലക്ഷം കോടിയും. അതായത് 9,000 കോടി അധികം. തനതു നികുതി വരുമാനം വർധിപ്പിച്ച് അധിക വരുമാനം സമാഹരിക്കുമെന്നാണു ബജറ്റ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ഭൂനികുതി, ഹരിത നികുതി, ന്യായവില എന്നിവ വർധിപ്പിച്ചതുകൊണ്ടു നികുതി വരുമാനത്തിലെ ലക്ഷ്യം കൈവരിക്കാനാകില്ല. മാത്രമല്ല, കേന്ദ്രം തരുന്ന ജിഎസ്ടി നഷ്ടപരിഹാരം തുടർന്നു ലഭിച്ചില്ലെങ്കിൽ 11,000 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്നു മന്ത്രിതന്നെ പറയുന്നു. ഇതു ബജറ്റ് കണക്കുകളെ അപ്പാടെ താളം തെറ്റിക്കും.
ഇൗ വർഷം 30,697 കോടി രൂപ കടമെടുക്കാനാണു തീരുമാനിച്ചതെങ്കിലും ഒടുവിൽ 46,395 കോടിയായി ഉയർന്നു. അടുത്ത വർഷം 39,116 കോടി രൂപ കടമെടുക്കാനാണു തീരുമാനം. കേന്ദ്രം അനുവദിച്ചാൽ അതും ഉയരും. ആകെ ചെലവ് ഇൗ വർഷം 1.64 ലക്ഷം കോടിയായിരുന്നത് അടുത്ത വർഷം 1.73 ലക്ഷം കോടിയായും വർധിപ്പിച്ചിട്ടുണ്ട്.
Content Highlight: Government of Kerala, Kerala Budget 2022, KN Balagopal