കൊച്ചി നഗരത്തിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ‘ഓപ്പറേഷൻ ബ്രേക്ക്ത്രൂ’ പദ്ധതിക്ക് 10 കോടി
Mail This Article
തിരുവനന്തപുരം ∙ ശുദ്ധജല വിതരണത്തിനും മലിന ജല നിർമാർജനത്തിനുമായുള്ള ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 1405.71 കോടി രൂപ. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങൾക്കാണ് തുക . ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിന് ജലഅതോറിറ്റിക്കും ജലനിധിക്കുമായി സംസ്ഥാന വിഹിതമായി 500 കോടിയും വകയിരുത്തിയിട്ടുണ്ട്.
500 കോടി രൂപ കേന്ദ്ര വിഹിതമായും പ്രതീക്ഷിക്കുന്നു. ജലഅതോറിറ്റിയുടെയും ജലനിധിയുടെയും മറ്റു പദ്ധതികൾക്കായി 405.71 കോടിയും അനുവദിച്ചു. കൊച്ചി നഗരത്തിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിനുളള ‘ഓപ്പറേഷൻ ബ്രേക്ക്ത്രൂ’ പദ്ധതിക്ക് 10 കോടി. സംസ്ഥാനത്ത് വെള്ളത്തിന്റെ ലഭ്യതയെയും ജലസ്രോതസ്സുകളെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അടങ്ങുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ‘കേരള വാട്ടർ റിസോഴ്സസ് ഇൻഫർമേഷൻ സിസ്റ്റം’ എന്ന പേരിൽ വികസിപ്പിച്ചു വരികയാണ്. ജല ഓഡിറ്റ്, ജലസംരക്ഷണം, പ്രളയനിയന്ത്രണം മുതലായ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന രീതിയിലാണ് ഇത് തയാറാക്കുന്നത്.
English Summary: Rs 10 Crore For Operation Breakthrough programme