ന്യൂഡൽഹി ∙ കേരളത്തിൽനിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനു ഹൈക്കമാൻഡ് മാനദണ്ഡം നിശ്ചയിച്ചേക്കും. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തവർക്കു മുൻഗണന നൽകാൻ സംസ്ഥാനഘടകത്തോടു നിർദേശിക്കുമെന്നാണു വിവരം. K. Sudhakaran, KPCC, Congress, Rajyasabha, M. Liju, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരളത്തിൽനിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനു ഹൈക്കമാൻഡ് മാനദണ്ഡം നിശ്ചയിച്ചേക്കും. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തവർക്കു മുൻഗണന നൽകാൻ സംസ്ഥാനഘടകത്തോടു നിർദേശിക്കുമെന്നാണു വിവരം.

മാനദണ്ഡം നടപ്പാക്കിയാൽ നിലവിൽ സ്ഥാനാർഥിത്വത്തിനായി രംഗത്തുള്ള പലരും പുറത്താവും. മാനദണ്ഡം നിശ്ചയിച്ചാൽ, ഉടൻ സ്ഥാനാർഥിയെ തീരുമാനിക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഇടതുപക്ഷം യുവ നേതാക്കളെ രംഗത്തിറക്കിയ സാഹചര്യത്തിൽ കോൺഗ്രസും അതേപാത പിന്തുടരണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. ഇതിനിടെ, കെപിസിസി പ്രസിഡന്റ് കെ.സുധാകരനൊപ്പം യുവ നേതാവ് എം.ലിജു രാഹുൽ ഗാന്ധിയെ കണ്ടതോടെ, അദ്ദേഹം സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹം പരന്നു. എന്നാൽ, പാർട്ടി നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ADVERTISEMENT

തെലങ്കാനയിലെ എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണന്റെ പേരും ഉയർന്നുവന്നിട്ടുണ്ട്. തൃശൂർ സ്വദേശിയായ ശ്രീനിവാസൻ, മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ സെക്രട്ടറിയായിരുന്നു. എന്നാൽ, കേരളത്തിലെ പാർട്ടിയുമായി സജീവ ബന്ധമില്ലാത്ത ഇദ്ദേഹത്തെ സ്ഥാനാർഥിയാക്കുന്നതിനെ സംസ്ഥാന നേതാക്കളിൽ ചിലർ ചോദ്യം ചെയ്തിട്ടുണ്ട്. സ്ഥാനാർഥിയെ തീരുമാനിക്കാൻ സുധാകരൻ ഇന്ന് പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയെ കാണും.

English Summary: Rajyasabha- Congress likely to feature M. Liju as candidate

ADVERTISEMENT