തന്നെയും കുടുംബത്തെയും പിതാവ് കൊല്ലുമെന്ന് ഭയമുണ്ടെന്ന് ഹമീദിന്റെ മൂത്ത മകൻ
ഇടുക്കി ചീനിക്കുഴിയിൽ ഇളയ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്ന പ്രതി ഹമീദ് പുറത്തിറങ്ങിയാൽ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പേടിയുള്ളതായി മൂത്തമകൻ എ.എച്ച്.ഷാജി. ‘ എന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന്...cheenikuzhi family murder idukki, cheenikuzhi family murder idukki manorama news, cheenikuzhi family murder idukki latest news,

തൊടുപുഴ ∙ ഇടുക്കി ചീനിക്കുഴിയിൽ ഇളയ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്ന പ്രതി ഹമീദ് പുറത്തിറങ്ങിയാൽ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പേടിയുള്ളതായി മൂത്തമകൻ എ.എച്ച്.ഷാജി. ‘ എന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് ഉറപ്പാണ്. അനിയനോട് ചെയ്തതുതന്നെ എന്നോടും ചെയ്തേക്കും. വാപ്പയെ ഞങ്ങൾക്കു പേടിയാണ്.
30 വർഷമായി വാപ്പയ്ക്കു മക്കളുമായോ കുടുംബവുമായോ സഹകരണമില്ല. മക്കളെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്നു പലരോടും പറഞ്ഞിരുന്നു. പക്ഷേ, അങ്ങനെ ചെയ്യുമെന്നു കരുതിയിരുന്നില്ല’– ഷാജി പറയുന്നു.
ഹമീദിനു നിയമസഹായം നൽകില്ലെന്നും ജയിലിൽ നിന്നു പുറത്തിറങ്ങാതിരിക്കാൻ എല്ലാം ചെയ്യുമെന്നും ഷാജി പറഞ്ഞു. പറമ്പും കാറും ബൈക്കും ബാങ്ക് നിക്ഷേപവുമുള്ള ആൾ സ്വത്തിനുവേണ്ടി മാത്രം കൊല ചെയ്തെന്നു കരുതാനാവില്ല. തന്നോടും അനുജനോടും പക ഉണ്ടായിരുന്നെന്നും അതാവാം കൊലപാതകത്തിലേക്കു നയിച്ചതെന്നും ഷാജി പറഞ്ഞു.
മരിച്ച ഫൈസലിനും കുടുംബത്തിനും ഹമീദിൽ നിന്നു വധഭീഷണി ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കരിമണ്ണൂർ സ്റ്റേഷനിൽ രണ്ടാഴ്ച മുൻപ് ഫൈസൽ പരാതി നൽകിയിരുന്നു.
ഹമീദ് മക്കാറിനെ (79) കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് കരിമണ്ണൂർ സിഐ സുമേഷ് സുധാകരൻ പറഞ്ഞു. കുറ്റകൃത്യത്തിൽ മറ്റാർക്കും പങ്കുള്ളതായി സൂചനയില്ലെന്നും പൊലീസ് പറഞ്ഞു.
English Summary: Cheenikuzhi family murder Idukki