തിരുവനന്തപുരം∙രാജ്യസഭയിൽ കേരളത്തിൽനിന്ന് ഏപ്രിൽ രണ്ടിനു ഒഴിവു വരുന്ന 3 സീറ്റിലേക്ക് എ.എ.റഹിം (സിപിഎം), പി.സന്തോഷ് കുമാർ (സിപിഐ) ജെബി മേത്തർ (കോൺഗ്രസ്) എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ മൂന്നിന് അവസാനിച്ചപ്പോൾ ഇവരെ വിജയികളായി പ്രഖ്യാപിച്ചു.....AA Rahim | Jeby Methar | P Santhosh Kumar | Rajya Sabha Election | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙രാജ്യസഭയിൽ കേരളത്തിൽനിന്ന് ഏപ്രിൽ രണ്ടിനു ഒഴിവു വരുന്ന 3 സീറ്റിലേക്ക് എ.എ.റഹിം (സിപിഎം), പി.സന്തോഷ് കുമാർ (സിപിഐ) ജെബി മേത്തർ (കോൺഗ്രസ്) എന്നിവരെ  എതിരില്ലാതെ തിരഞ്ഞെടുത്തു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ മൂന്നിന് അവസാനിച്ചപ്പോൾ ഇവരെ വിജയികളായി പ്രഖ്യാപിച്ചു. വരണാധികാരിയായ നിയമസഭാ അഡീഷനൽ സെക്രട്ടറി കവിത ഉണ്ണിത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങിയാണ്  പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപന സമയത്ത് ഹാജരായ ജെബി മേത്തർ  ഇലക്‌ഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റി. റഹിമും സന്തോഷും പിന്നീട് സർട്ടിഫിക്കറ്റ് വാങ്ങും.ഇതു രാജ്യസഭാ സെക്രട്ടേറിയറ്റിൽ ഹാജരാക്കിയാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായ എ.എ.റഹിം (40) കൊച്ചിയിൽ നടന്ന സിപിഎമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ്  സംസ്ഥാന കമ്മിറ്റി അംഗമായത്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും ആയിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കൽ തൈക്കാട് സ്വദേശി. വിമുക്ത ഭടനായ എം.അബ്ദുൾ സമദ്- നബീസാ ബീവി ദമ്പതികളുടെ മകനാണ്. എൽഎൽബിയും ഇസ്‍ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയുമുണ്ട്. കേരള സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയാണ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭാര്യ അമൃത. മക്കൾ: ഗുൽമോഹർ (മൂന്നാം ക്ലാസ് വിദ്യാർഥി), ഗുൽനാർ. 

ADVERTISEMENT

സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ് കണ്ണൂർ സ്വദേശിയായ പി.സന്തോഷ് കുമാർ(51).  എഐവൈഎഫ് ദേശീയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ചിറ്റാരിപ്പറമ്പ് ഹൈസ്കൂൾ, ശ്രീകണ്ഠാപുരം എസ്ഇഎസ് കോളജ്, കണ്ണൂർ എസ്എൻ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തളിപ്പറമ്പ് ബാറിൽ അഭിഭാഷകനായിരുന്നു. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്,സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 2011ൽ ഇരിക്കൂർ മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്കും 2005 ൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചിട്ടുണ്ട്.എൻജിഒ ഫെഡറേഷൻ നേതാവായിരുന്ന കെ.പി.പ്രഭാകരന്റെയും പി.വി.രാധയുടെയും മകൻ. കൊയ്യം ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ എം.ലളിതയാണു ഭാര്യ. ഡൽഹി മിറാൻഡ കോളജ് ബിരുദ വിദ്യാർഥിനി ഹൃദ്യ, കണ്ണൂർ സെന്റ് മൈക്കിൾസ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥി ഋത്വിക് എന്നിവർ മക്കൾ. 

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തർ (43). രാജ്യസഭാ സ്ഥാനാർഥി ആയപ്പോൾ  ആലുവ നഗരസഭാംഗത്വം രാജിവച്ചു. നഗരസഭയിൽ   ഉപാധ്യക്ഷ ആയിരുന്നു. അഭിഭാഷകയാണ്. എൽഎൽബി, എൽഎൽഎം യോഗ്യത. 2016 – 20 കാലത്തു യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി. 2013 മുതൽ 2016 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കേരള ഘടകം സെക്രട്ടറിയായും പ്രവർത്തിച്ചു. 

ADVERTISEMENT

കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.എം.ഐ.മേത്തറാണു പിതാവ്. അദ്ദേഹത്തിന്റെ പിതാവ് കെ.സി.എം മേത്തർ കെപിസിസി ട്രഷററായിരുന്നു. ജെബിയുടെ അമ്മയുടെ പിതാവ് ടി.ഒ.ബാവ കെപിസിസി അധ്യക്ഷനും എംഎൽഎയുമായിരുന്നു. ഭർത്താവ് ഡോ.ഹിഷാം അഹമ്മദ് (കാർഡിയോളജിസ്റ്റ്,അമൃത ആശുപത്രി). മകൻ എയ്ഡൻ (സ്കൂൾ വിദ്യാർഥി).

English Summary : AA Rahim, Jebi Mathar, P Santhosh Kumar elected to Rajya Sabha