ചങ്ങനാശേരി ∙ 'സാധാരണ ഞാൻ വെട്ടുകത്തികൊണ്ട് വെട്ടാറേയുള്ളൂ. ഏറ്റവും ഉത്കൃഷ്ടമായ ഒരു കൃതി ഏറ്റവും ഉത്കൃഷ്ടമായ വിധത്തിൽ പരിഭാഷപ്പെടുത്തിയ താങ്കൾ എനിക്ക് ആദരണീയനായി ഭവിച്ചിരിക്കുന്നു'– 1980ൽ ‘യയാതി’യുടെ ആദ്യപതിപ്പ് പുറത്തു വന്നപ്പോൾ സാഹിത്യവിമർശകൻ | Prof P Madhavan Pillai | Translation | remembering Prof P Madhavan Pillai | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ 'സാധാരണ ഞാൻ വെട്ടുകത്തികൊണ്ട് വെട്ടാറേയുള്ളൂ. ഏറ്റവും ഉത്കൃഷ്ടമായ ഒരു കൃതി ഏറ്റവും ഉത്കൃഷ്ടമായ വിധത്തിൽ പരിഭാഷപ്പെടുത്തിയ താങ്കൾ എനിക്ക് ആദരണീയനായി ഭവിച്ചിരിക്കുന്നു'– 1980ൽ ‘യയാതി’യുടെ ആദ്യപതിപ്പ് പുറത്തു വന്നപ്പോൾ സാഹിത്യവിമർശകൻ പ്രഫ. എം.കൃഷ്ണൻ നായർ പ്രഫ. പി.മാധവൻപിള്ളയ്ക്കയച്ച കത്തിലെ വരികൾ ഇങ്ങനെ ആയിരുന്നു. സാഹിത്യലോകത്തെ ‘വിവർത്തന ചക്രവർത്തി’ എന്നായിരുന്നു മാധവൻ പിള്ളയ്ക്കു നൽകിയ വിശേഷണം.

1964ൽ അധ്യാപകനായി എൻഎസ്എസ് കോളജിൽ ജോലിയിൽ പ്രവേശിച്ചപ്പോൾ മുതൽ മാധവൻ പിള്ള സാഹിത്യമേഖലയിലും സാന്നിധ്യം അറിയിച്ചിരുന്നു. 1970ൽ അയ്യപ്പപ്പണിക്കരുടെ ‘കേരള കവിത’ എന്ന പ്രസിദ്ധീകരണത്തിൽ അദ്ദേഹത്തിന്റെ കവിത പ്രസിദ്ധീകരിച്ചതായി സഹപാഠിയും പിന്നീട് സഹപ്രവർത്തകനും ആയ റിട്ട. പ്രഫസർ സോമൻ പറഞ്ഞു.

ADVERTISEMENT

പെരുന്ന എൻഎസ്എസ് കോളജിൽ അധ്യാപകനായിരിക്കെ 36–ാം വയസ്സിൽ മാധവൻപിള്ള വിവർത്തനം ചെയ്ത വി.എൻ.ഖണ്ഡേക്കറുടെ ‘യയാതി’ മലയാളത്തിലുണ്ടാക്കിയ ചലനം ചെറുതല്ല. 1974ൽ ഈ മറാഠി നോവലിന് ജ്ഞാനപീഠം ലഭിച്ചപ്പോൾ ബന്ധു കൂടിയായ അധ്യാപകൻ ശ്രീറാം മേനോനാണ് വിവർത്തനം ചെയ്യാൻ പ്രോത്സാഹിപ്പിച്ചത്. 

ഖണ്ഡേക്കറുടെ അനുമതി ലഭിച്ചതോടെ മുംബൈയിൽ നിന്ന് യയാതിയുടെ ഹിന്ദിപതിപ്പ് വരുത്തിച്ചു. പിന്നീട് വിവർത്തനങ്ങൾ മാധവൻ പിള്ളയുടെ ജീവിതത്തിന്റെ ഭാഗമായി. ആശാപൂർണാദേവിയുടെയും മറ്റും ബംഗാളി കൃതികളുടെ പരിഭാഷ മലയാള കൃതികളേക്കാൾ രസംപിടിച്ചാണ് വായിക്കപ്പെട്ടത്. 

ADVERTISEMENT

പ്രഥമ പ്രതിശ്രുതി, മൃത്യുഞ്ജയം, തമസ്സ്, മയ്യാദാസിന്റെ മാളിക, ശിലാപത്മം, ഉത്തരമാർഗം, ദ്രൗപദി, നിഴലും വെളിച്ചവും, സുവർണ്ണലത, ബകുളിന്റെ കഥ, മൗനി, മഹാനായകൻ തുടങ്ങിയ കൃതികളെല്ലാം വിവർത്തനത്തിന്റെ മാതൃകകളായി എണ്ണപ്പെട്ടവയാണ്.

മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്കും അദ്ദേഹം വിവർത്തനം ചെയ്തു. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ ‘ഭരതവാക്യം’ നാടകവും ഒഎൻവി, സുഗതകുമാരി, വിഷ്ണുനാരായണൻ നമ്പൂതിരി, ഡി.വിനയചന്ദ്രൻ തുടങ്ങിയവരുടെ കവിതകളും കാരൂർ, ലളിതാംബിക അന്തർജനം, ടി.പത്മനാഭൻ, എൻ.പി.മുഹമ്മദ് തുടങ്ങിയവരുടെ കഥകളും മാധവൻ പിള്ള ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഹിന്ദി – മലയാളം, മലയാളം – ഹിന്ദി, മലയാളം – ഇംഗ്ലിഷ് – ഹിന്ദി തുടങ്ങി ഒട്ടേറെ നിഘണ്ടുകളും തയാറാക്കി.

ADVERTISEMENT

കേന്ദ്ര, സംസ്ഥാന സാഹിത്യ പുരസ്കാരങ്ങൾക്കു പുറമേ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സാഹിത്യ പുരസ്കാരം, എം.എൻ.സത്യാർഥി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി 22ൽ ഏറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1980ൽ ജർമനിയിൽ നടന്ന ആഗോള മലയാള സമ്മേളനത്തിൽ ഡി.സി.കിഴക്കേമുറി, വിഷ്ണുനാരായണൻ നമ്പൂതിരി, ഡോ. സ്കറിയ സക്കറിയ തുടങ്ങിയവർക്കൊപ്പം മാധവൻ പിള്ളയും പങ്കെടുത്തിരുന്നു.

ക്ലാസ് മുറികളിൽ വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു മാധവൻ പിള്ള. തുളസീദാസിന്റെ ‘രാമചരിത മാനസ്’ മാധവൻ പിള്ള പഠിപ്പിച്ചിരുന്നത് മറക്കാനാവാത്ത അനുഭവം ആയിരുന്നെന്നു ശിഷ്യനായിരുന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അധ്യാപക ജീവിതത്തിൽ നിന്നു വിരമിച്ച ശേഷവും ക്ലാസെടുക്കാൻ പോയിരുന്നു. ഏതാനും വർഷങ്ങൾക്കു മുൻപ് മകൻ സുദീപിന്റെ അപ്രതീക്ഷിതമായ മരണം മാധവൻ പിള്ളയെ ഏറെ വേദനിപ്പിച്ചിരുന്നു.

English Summary: About Prof P Madhavan Pillai