കോഴിക്കോട്∙ ഒ.വി.വിജയൻ കോളജ് വിദ്യാഭ്യാസ കാലത്തിന്റെ ആദ്യ നാളുകളിൽ എഴുതിയ 2 ഇംഗ്ലിഷ് കവിതകൾ 75 വർഷങ്ങൾക്കു ശേഷം ലഭ്യമായി. പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ ക്ലാസ്–1, ക്ലാസ്–2 ( പ്രീഡിഗ്രി) പഠിക്കുന്ന കാലത്ത് എഴുതിയതാണ് രണ്ടും. 1947, 1948 വർഷങ്ങളിൽ പുറത്തിറങ്ങിയ മാഗസിനുകളിലാണ് ഇവ പ്രസിദ്ധീകരിച്ചത്. | OV Vijayan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഒ.വി.വിജയൻ  കോളജ് വിദ്യാഭ്യാസ കാലത്തിന്റെ ആദ്യ നാളുകളിൽ എഴുതിയ 2 ഇംഗ്ലിഷ് കവിതകൾ 75 വർഷങ്ങൾക്കു ശേഷം ലഭ്യമായി.

പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ ക്ലാസ്–1, ക്ലാസ്–2 ( പ്രീഡിഗ്രി) പഠിക്കുന്ന കാലത്ത് എഴുതിയതാണ് രണ്ടും. 1947, 1948 വർഷങ്ങളിൽ പുറത്തിറങ്ങിയ മാഗസിനുകളിലാണ് ഇവ പ്രസിദ്ധീകരിച്ചത്. ഇതുവരെ വിജയന്റെ ആദ്യ കൃതിയായി അറിയപ്പെട്ടിരുന്നത് 1952ലെ കോളജ് മാഗസിനിൽ പ്രസിദ്ധീകരിച്ച ‘പ്ലം കേക്ക്’ എന്ന ചെറുകഥയായിരുന്നു. 

ADVERTISEMENT

സാം ഓഫ് ജാം (PsaIm of Jam) എന്ന പേരിൽ എഴുതിയതാണ് 36 വരികളുള്ള ആദ്യകവിത. 'ഓൾഡ് കാബിനറ്റ് മിഷൻ' (Old Cabinet Mission) എന്ന രണ്ടാമത്തെ കവിത 30 വരികളിലാണ്. 

പാഠപുസ്തകങ്ങളിലെ കാവ്യങ്ങളെ അനുകരിച്ച് ഇംഗ്ലിഷിൽ കവിതയെഴുതാൻ തുടങ്ങിയതായി വിജയൻ തന്നെ വ്യക്തമാക്കിയ കാലഘട്ടത്തിലെ സൃഷ്ടികളാണിവ. വികൃത സൃഷ്ടികൾ എന്നും വിവരക്കേടുകൾ എന്നും അദ്ദേഹം തന്നെ പിന്നീട് വിശേഷിപ്പിച്ച ഇവ പക്ഷേ, ഇന്ന് കൗതുകം പകരുന്ന ഓർമകളാകുന്നു. മലയാളത്തിൽ എന്തെങ്കിലും എഴുതുകയെന്നത് തന്റെ ചിന്തയിലില്ലാതിരുന്നതായി വിജയൻ പറഞ്ഞിട്ടുള്ള ഒരു കാലത്തെ പ്രതിനിധാനം ചെയ്യുന്നു ഈ സൃഷ്ടികൾ. 

ADVERTISEMENT

ഇതിഹാസമെഴുതി വർഷങ്ങൾ പിന്നിട്ട്, 1992ൽ മുട്ടത്തു വർക്കി പുരസ്കാരം സ്വീകരിച്ച് കോട്ടയം എസ്ബി കോളജ് അങ്കണത്തിൽ വിജയൻ നടത്തിയ സുപ്രസിദ്ധ പ്രസംഗം അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു; ‘ഖസാക്കിന്റെ ഇതിഹാസം കൗമാരവും യുവത്വവുമാണ്. വൃദ്ധനായ എനിക്ക് ഇന്ന് അതൊന്നും മനസ്സിലായെന്നുവരില്ല. അതിന്റെ പുതിയ പതിപ്പുകൾ വായിക്കുന്ന കുട്ടികൾ എന്നെ പഠിപ്പിക്കട്ടെ–എന്റെ സാഹിത്യത്തിലെ മാന്ത്രികസഞ്ചിയും പീലിക്കെട്ടും ഞാൻ നിങ്ങളുടെ മുന്നിൽ വയ്ക്കുന്നു. അവയെ അനുഗ്രഹിക്കുക. ഒ.വി.വിജയൻ വിട പറഞ്ഞിട്ട് 17 വർഷം തികയുന്ന ഇന്ന് ഈ കൃതികളും വിജയനെ പഠിക്കുന്ന വിദ്യാർഥികൾക്കു മുന്നിൽ എത്തുന്നു.

Content Highlight: OV Vijayan