മുഖ്യമന്ത്രി പറയുന്നു: ‘നാട് വികസന പദ്ധതികളെ എതിർക്കുന്നവരുടേതല്ല’
തിരുവനന്തപുരം ∙ വികസനപദ്ധതികളെ എതിർക്കുന്നവരുടേതല്ല നാടെന്നും പദ്ധതികൾ വേണമെന്നാഗ്രഹിക്കുന്ന വലിയ വിഭാഗം ജനങ്ങൾ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ബഹളം വയ്ക്കുന്നില്ലായിരിക്കാം. ഒരുകാലത്തു നടക്കേണ്ട കാര്യങ്ങൾ നടക്കുന്നില്ലെങ്കിൽ പിന്നീട് വലിയ വില കൊടുക്കേണ്ടിവരും. | Pinarayi Vijayan | Manorama News

തിരുവനന്തപുരം ∙ വികസനപദ്ധതികളെ എതിർക്കുന്നവരുടേതല്ല നാടെന്നും പദ്ധതികൾ വേണമെന്നാഗ്രഹിക്കുന്ന വലിയ വിഭാഗം ജനങ്ങൾ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ബഹളം വയ്ക്കുന്നില്ലായിരിക്കാം. ഒരുകാലത്തു നടക്കേണ്ട കാര്യങ്ങൾ നടക്കുന്നില്ലെങ്കിൽ പിന്നീട് വലിയ വില കൊടുക്കേണ്ടിവരും. സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി പൊതുമരാമത്തു വകുപ്പ് നവീകരിച്ച 51 റോഡുകൾ സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സിൽവർലൈൻ പദ്ധതിയോട് എല്ലാ രീതിയിലും അനുകൂലമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. നാടിന് ഇത്തരം പദ്ധതികൾ ആവശ്യമാണ് എന്നതുതന്നെയാണു കാരണം. കേരളത്തിന്റെ ഖജനാവ് ആവശ്യത്തിനനുസരിച്ചു വലുതല്ല. ഖജനാവിന്റെ ശേഷി അനുസരിച്ചു കാര്യങ്ങൾ നിർവഹിക്കുമ്പോൾ സംസ്ഥാനം പല മേഖലയിലും പിന്നോട്ടുപോകും. അതു തിരിച്ചറിഞ്ഞാണ് കഴിഞ്ഞ സർക്കാർ വലിയ സാമ്പത്തിക സ്രോതസ്സ് എന്ന നിലയിൽ കിഫ്ബി പുനരുജ്ജീവിപ്പിച്ചത്. വികസനപദ്ധതികളെ എതിർക്കുന്നവരെ, പിന്നീട് പദ്ധതി പ്രാവർത്തികമാകുമ്പോൾ കാണാനേയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
കല്ലിടുന്നതിന്റെ പേരിൽ ബാങ്ക് വായ്പ തടയരുത്: മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തുന്നതിനു കല്ലിടുന്നതിന്റെ പേരിൽ ബാങ്കുകൾ ജനങ്ങൾക്കു വായ്പ നൽകാതിരിക്കരുതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. പദ്ധതിക്കായി പഠനം നടക്കുന്നതിന്റെ പേരിൽ വായ്പ തടയാനാകില്ല. പ്രശ്നത്തിൽ സർക്കാർ ഇടപെടും. തെറ്റായ പ്രചാരണത്തിൽ ബാങ്കുകൾ വീഴാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
English Summary: Chief Minister Pinarayi Vijayan about development works