വിദേശത്തുനിന്ന് നാട്ടിലേക്കു മടങ്ങിയ വനിതകൾക്ക് 30 ലക്ഷം വരെ വായ്പ
വിദേശത്തു 2 വർഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്തശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ വനിതകൾക്കു 30 ലക്ഷം രൂപവരെ വായ്പ നൽകുന്ന വനിതാമിത്ര പദ്ധതിയുമായി നോർക്കയും വനിതാ വികസന കോർപറേഷനും...NRI returnees womens, NRI returnees manorama news, Online application for Panchayat

തിരുവനന്തപുരം ∙ വിദേശത്തു 2 വർഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്തശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ വനിതകൾക്കു 30 ലക്ഷം രൂപവരെ വായ്പ നൽകുന്ന വനിതാമിത്ര പദ്ധതിയുമായി നോർക്കയും വനിതാ വികസന കോർപറേഷനും കൈകോർക്കുന്നു. ഈ സാമ്പത്തികവർഷം 1000 വായ്പകൾ ലഭ്യമാക്കുമെന്നു നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനും വനിതാവികസന കോർപറേഷൻ അധ്യക്ഷ കെ.സി.റോസക്കുട്ടിയും അറിയിച്ചു.
വനിതാവികസന കോർപറേഷന്റെ 6% പലിശ നിരക്കിലുള്ള വായ്പയ്ക്ക് ആദ്യ 4 വർഷം നോർക്ക റൂട്ട്സിന്റെ 3% സബ്്സിഡി ലഭിക്കും. കോർപറേഷന്റെ www.kswdc.org വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. നോർക്ക റൂട്സ് സിഇഒ കെ.ഹരികൃഷ്ണൻ നമ്പൂതിരിയും കോർപറേഷൻ എംഡി കെ.സി.ബിന്ദുവും ധാരണാപത്രം കൈമാറി.
വിശദാംശങ്ങൾക്കു വനിതാവികസന കോർപറേഷന്റെ 0471– 2454585, 2454570, 9496015016 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ നോർക്ക റൂട്‌സിന്റെ www.norkaroots.org വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
പഞ്ചായത്തുകളിലേക്ക് ഇനി അപേക്ഷ ഓൺലൈൻ
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലേക്കും അപേക്ഷ സമർപ്പിക്കാൻ ഇനി നേരിട്ടു ചെല്ലേണ്ടതില്ല. https://citizen.lsgkerala.gov.in എന്ന പോർട്ടൽ വഴി ജില്ലയും പഞ്ചായത്തും തിരഞ്ഞെടുത്ത് യൂസർ ഐഡി സൃഷ്ടിച്ച് അപേക്ഷ നൽകാം. പ്രധാനമായും ജനന, മരണ, വിവാഹ റജിസ്ട്രേഷൻ തുടങ്ങിയവ ഇങ്ങനെ നിർവഹിക്കാം. അനുബന്ധ രേഖകളും സമർപ്പിക്കാം.
നിലവിൽ 309 പഞ്ചായത്തുകളിൽ ഉള്ള ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) എന്ന സോഫ്റ്റ്‌വെയർ ഇന്നലെ മുതൽ ബാക്കിയുള്ള 632 പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചതോടെയാണ് ഇതു സാധ്യമായത്. പുതുതായി സേവനം ലഭ്യമായ പഞ്ചായത്തുകളിൽ സാങ്കേതിക നടപടികൾ പൂർത്തിയാക്കാൻ ഒരാഴ്ച കൂടി വേണ്ടിവരും. ഇ ഗവേണൻസ് സംവിധാനത്തിന് ആമസോൺ വെബ് സർവീസസിന്റെ ക്ലൗഡ് സേവനം ഉപയോഗപ്പെടുത്തിയാണ് ഐഎൽജിഎംഎസ് വ്യാപിപ്പിച്ചത്.
പദ്ധതിക്കു സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി–ഡിറ്റ്) ആണ് സാങ്കേതികസഹായം നൽകുന്നത്.
Englilsh Summary: Loan scheme for NRI returnees