കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കൂടിയ പ്രതിനിധിയും കുറഞ്ഞ പ്രതിനിധിയും കേരളത്തിൽ നിന്ന്. പാലോളി മുഹമ്മദ് കുട്ടി (90) സമ്മേളനത്തിൽ പങ്കെടുത്ത മുതിർന്ന അംഗമായപ്പോൾ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ (23) ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. സമ്മേളനത്തിൽ പങ്കെടുത്ത 729

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കൂടിയ പ്രതിനിധിയും കുറഞ്ഞ പ്രതിനിധിയും കേരളത്തിൽ നിന്ന്. പാലോളി മുഹമ്മദ് കുട്ടി (90) സമ്മേളനത്തിൽ പങ്കെടുത്ത മുതിർന്ന അംഗമായപ്പോൾ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ (23) ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. സമ്മേളനത്തിൽ പങ്കെടുത്ത 729 പ്രതിനിധികളിൽ 53 പേർ ദലിതരാണ്. നിരീക്ഷകരായി പങ്കെടുത്ത 78 പേരിൽ 9 പേരും ഈ വിഭാഗത്തിൽ നിന്നാണ്. മുസ്‌ലിം വിഭാഗത്തിൽ നിന്ന് 55 പേരും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 38 പേരും പ്രതിനിധികളായുണ്ട്. മതം സൂചിപ്പിക്കാതെ സമ്മേളനത്തിൽ പങ്കെടുത്തവർ 66 പേർ.

പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച ക്രഡൻഷ്യൽ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. റിപ്പോർട്ടിലെ മറ്റു വിവരങ്ങൾ:

ADVERTISEMENT

ബിരുദക്കാർ– 300, ബിരുദാനന്തര ബിരുദമുള്ളവർ –213. തൊഴിലാളി വർഗത്തിൽ നിന്നുള്ളവർ– 137, കർഷക കുടുംബങ്ങളിൽ നിന്ന് –51 പേർ, ദരിദ്ര കർഷക കുടുംബത്തിൽ നിന്ന്– 113 പേർ.

1978നും 1990നും ഇടയിൽ പാർട്ടി അംഗങ്ങളായവരാണു പ്രതിനിധികളിൽ കൂടുതൽ–320 പേർ. സംസ്ഥാന കമ്മിറ്റികളിൽ നിന്ന് 393 പേർ പങ്കെടുത്തപ്പോൾ ഏറ്റവും താഴെത്തട്ടിലുള്ള ബ്രാഞ്ച് കമ്മിറ്റിയിൽ നിന്നുള്ള 35 പേരും പ്രതിനിധികളായി

ADVERTISEMENT

19 ബൂർഷ്വാസികൾ സമ്മേളനത്തിൽ

ADVERTISEMENT

ബൂർഷ്വാസികളായി പരിഗണിക്കപ്പെടുന്ന 19 പ്രതിനിധികൾ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തു. പെറ്റിബൂർഷ്വകളായ 6 പേരുണ്ട്. 10,000 മുതൽ 50,000 രൂപ വരെ മാസ വരുമാനമുള്ള 324 പേരാണ് പ്രതിനിധികളായുള്ളത്. അതിനു മുകളിൽ വരുമാനമുള്ള 74 പേരുണ്ട്.

സമ്മേളനത്തിൽ പങ്കെടുത്തവർക്കിടയിൽ വിതരണം ചെയ്ത ഫോം പൂരിപ്പിച്ചാണ് ഇത്തരം വിവരങ്ങൾ ശേഖരിച്ചത്. അതിസമ്പന്നരെന്നു സ്വയം സമ്മതിച്ചവരെയാണ് ബൂർഷ്വാസികൾ എന്നു കണക്കാക്കിയിട്ടുള്ളത്. തൊട്ടുതാഴെയുള്ളവർ പെറ്റിബൂർഷ്വകളും.

English Summary: Cpm party congress delegates