കണ്ണൂർ∙ കേരള ഘടകം മുന്നോട്ടുവച്ച രാഷ്ട്രീയ ലൈൻ ഏതാണ്ട് അതേപടി അംഗീകരിക്കുകയും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ദേശീയതലത്തിൽ പാർട്ടിക്കു കരുത്താണെന്നു പ്രശംസിച്ചു പ്രമേയം പാസാക്കുകയും ചെയ്ത സിപിഎം പാർട്ടി കോൺഗ്രസിൽ ഉടനീളം കേരളത്തിന്റെ നിലപാടുകൾ സുപ്രധാനമായി. പാർട്ടി അംഗത്വത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കേരള ഘടകം മുന്നോട്ടുവച്ച രാഷ്ട്രീയ ലൈൻ ഏതാണ്ട് അതേപടി അംഗീകരിക്കുകയും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ദേശീയതലത്തിൽ പാർട്ടിക്കു കരുത്താണെന്നു പ്രശംസിച്ചു പ്രമേയം പാസാക്കുകയും ചെയ്ത സിപിഎം പാർട്ടി കോൺഗ്രസിൽ ഉടനീളം കേരളത്തിന്റെ നിലപാടുകൾ സുപ്രധാനമായി. പാർട്ടി അംഗത്വത്തിലെ കുറവും സംഘടനാ വീഴ്ചകളും ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്താനും കേരള ഘടകത്തിനു കഴിഞ്ഞു. 

സംസ്ഥാന സർക്കാരിന്റെ ചില വികസന കാഴ്ചപ്പാടുകളോടു സീതാറാം യച്ചൂരി ഉൾപ്പെടെയുള്ളവർക്ക് എതിർപ്പുണ്ടെങ്കിലും ഒന്നാമത്തെയും രണ്ടാമത്തെയും പിണറായി സർക്കാരുകളുടെ നേട്ടങ്ങളെ അഭിവാദ്യം ചെയ്തു വിശദമായ പ്രമേയമാണു പാർട്ടി കോൺഗ്രസ് അംഗീകരിച്ചത്. കൊച്ചി സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖയിലെ സുപ്രധാന ഭാഗങ്ങൾ ചൂണ്ടിക്കാട്ടി ബദൽ വികസന മാതൃകയെന്നും വിശേഷിപ്പിച്ചു. 

ADVERTISEMENT

കോൺഗ്രസിനെ തീർത്തും ഒഴിവാക്കേണ്ടതില്ലെന്ന നിലപാട് ബംഗാൾ ഘടകത്തിന്റെ പിന്തുണയോടെ യച്ചൂരി ആവർത്തിച്ചപ്പോൾ, രാഷ്ട്രീയ നീക്കുപോക്കുകളുടെ പേരിൽ ബംഗാൾ ഘടകത്തെ പ്രതിക്കൂട്ടിൽ നിർത്തി കേരളം തിരിച്ചടിച്ചു. കരടു രാഷ്ട്രീയ പ്രമേയത്തിൽ ഏറ്റവുമധികം ഭേദഗതികൾ നിർദേശിച്ച സംസ്ഥാനങ്ങളിലൊന്നും കേരളമാണ്.

സിൽവർലൈൻ വിഷയത്തിൽ യച്ചൂരി ഉൾപ്പെടെ കേന്ദ്ര നേതൃത്വം ഭിന്നാഭിപ്രായം തുടരുന്നതു പാർട്ടിക്കുള്ളിൽ കടുത്ത ഏറ്റുമുട്ടലിനു വഴിവയ്ക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ  കേരള ഘടകം വിജയിച്ചു.

ADVERTISEMENT

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പാർട്ടി വേദിയിലെത്തിച്ചു ദേശീയതലത്തിൽ പുതിയ സഖ്യം രൂപപ്പെടുന്നുവെന്ന ധാരണ സൃഷ്ടിക്കാൻ കഴിഞ്ഞതും വൻ രാഷ്ട്രീയ നേട്ടമായി. കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ പാളയത്തിലേക്ക് ആകർഷിക്കാൻ കഴിഞ്ഞത് ക്ലൈമാക്സിലെ നേട്ടമായപ്പോൾ, കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈന്റെ അപ്രതീക്ഷിത വിയോഗം കേരളത്തിന്റെ 

English Summary: Members from Kerala control CPM party congress