കണ്ണൂർ∙ സിപിഎമ്മിന്റെ പരമോന്നത പദവിയായ പൊളിറ്റ്ബ്യൂറോയിൽ നിന്നു പടിയിറങ്ങിയ മുതിർന്ന 3 അംഗങ്ങളുടെ വികാരനിർഭരമായ വിടവാങ്ങലിനു വേദിയായി പാർട്ടി കോൺഗ്രസ്. പാർട്ടി കെട്ടിപ്പടുക്കാനും നയിക്കാനും പതിറ്റാണ്ടുകളായി മുന്നിലുണ്ടായിരുന്ന എസ്.രാമചന്ദ്രൻപിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവരാണു പിബിയിൽ നിന്ന്

കണ്ണൂർ∙ സിപിഎമ്മിന്റെ പരമോന്നത പദവിയായ പൊളിറ്റ്ബ്യൂറോയിൽ നിന്നു പടിയിറങ്ങിയ മുതിർന്ന 3 അംഗങ്ങളുടെ വികാരനിർഭരമായ വിടവാങ്ങലിനു വേദിയായി പാർട്ടി കോൺഗ്രസ്. പാർട്ടി കെട്ടിപ്പടുക്കാനും നയിക്കാനും പതിറ്റാണ്ടുകളായി മുന്നിലുണ്ടായിരുന്ന എസ്.രാമചന്ദ്രൻപിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവരാണു പിബിയിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സിപിഎമ്മിന്റെ പരമോന്നത പദവിയായ പൊളിറ്റ്ബ്യൂറോയിൽ നിന്നു പടിയിറങ്ങിയ മുതിർന്ന 3 അംഗങ്ങളുടെ വികാരനിർഭരമായ വിടവാങ്ങലിനു വേദിയായി പാർട്ടി കോൺഗ്രസ്. പാർട്ടി കെട്ടിപ്പടുക്കാനും നയിക്കാനും പതിറ്റാണ്ടുകളായി മുന്നിലുണ്ടായിരുന്ന എസ്.രാമചന്ദ്രൻപിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവരാണു പിബിയിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സിപിഎമ്മിന്റെ പരമോന്നത പദവിയായ പൊളിറ്റ്ബ്യൂറോയിൽ നിന്നു പടിയിറങ്ങിയ മുതിർന്ന 3 അംഗങ്ങളുടെ വികാരനിർഭരമായ വിടവാങ്ങലിനു വേദിയായി പാർട്ടി കോൺഗ്രസ്. പാർട്ടി കെട്ടിപ്പടുക്കാനും നയിക്കാനും പതിറ്റാണ്ടുകളായി മുന്നിലുണ്ടായിരുന്ന എസ്.രാമചന്ദ്രൻപിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവരാണു പിബിയിൽ നിന്ന് ഒഴിവായത്. ഇവരെ കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാക്കിയിട്ടുണ്ടെങ്കിലും പിബിയിൽ നിന്ന് ഒഴിയുന്ന സാഹചര്യത്തിൽ മുദ്രാവാക്യം വിളികളോടെ പ്രതിനിധികൾ സമാപന വേദിയിൽ അഭിവാദ്യമർപ്പിച്ചു.

 3 പേരെയും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഷാളണിയിച്ച് ആദരിച്ചു. പ്രായപരിധി 75 എന്നു നിശ്ചയിച്ചതോടെ പിബിയിൽ നിന്ന് ഒഴിയേണ്ടി വന്ന ഇവരുടെ പ്രവർത്തന ശേഷി കണക്കിലെടുത്താണ് കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാക്കിയത്. 75 വയസ്സ് തികയാൻ ഏതാനും മാസങ്ങളേയുള്ളൂവെന്നും സാങ്കേതികത്വത്തിന്റെ പേരിൽ തുടരാൻ ആഗ്രഹമില്ലെന്നും അറിയിച്ച് ഒഴിഞ്ഞ മൃദുൽ ദേയുടെ നിലപാടിനെ യച്ചൂരി പ്രശംസിച്ചു.

ADVERTISEMENT

പാർട്ടിയിൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന കായംകുളം പുള്ളിക്കണക്ക് സ്വദേശിയായ എസ്.രാമചന്ദ്രൻപിള്ളയാണ് പിബിയിൽ നിന്ന് ഒഴിവായ ഏറ്റവും പ്രായം കൂടിയ അംഗം. 84ാമത്തെ വയസ്സിലാണ് അദ്ദേഹം പടിയിറങ്ങുന്നത്. 1992ലാണ് പിബിയിൽ എത്തുന്നത്. രണ്ടു തവണ രാജ്യസഭാംഗമായി.

81 വയസ്സ് പിന്നിട്ട ബിമൻ ബോസ് എസ്എഫ്ഐയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു. 96ലാണ് പൊളിറ്റ്ബ്യൂറോ അംഗമാകുന്നത്. ബംഗാൾ സംസ്ഥാന സെക്രട്ടറിയായും അവിടത്തെ ഇടതുമുന്നണി ചെയർമാനായും പ്രവർത്തിച്ചിരുന്നു. ബംഗാളിൽ നിന്നുള്ള ഹന്നൻ മൊള്ള 76ാം വയസ്സിലാണ് പിബിയിൽ നിന്നു പുറത്തുപോകുന്നത്. 2015ലാണ് അദ്ദേഹം പിബിയിലെത്തിയത്.

 

പൊളിറ്റ്ബ്യൂറോ അംഗങ്ങൾ‍

ADVERTISEMENT

 

സീതാറാം യച്ചൂരി

പ്രകാശ് കാരാട്ട്

മണിക് സർ‍ക്കാർ

ADVERTISEMENT

പിണറായി വിജയൻ

ബി.വി.രാഘവുലു

വൃന്ദ കാരാട്ട്

കോടിയേരി ബാലകൃഷ്ണൻ‍

എം.എ.ബേബി

സൂർജ്യ കാന്ത മിശ്ര

മുഹമ്മദ് സലീം

സുഭാഷിണി അലി

ജി.രാമകൃഷ്ണൻ

തപൻ‍ സെൻ

നീലോൽപൽ ബസു

രാമചന്ദ്ര ദോം

എ.വിജയരാഘവൻ

അശോക് ദാവ്ളെ

 

കേന്ദ്ര കമ്മിറ്റിയിലെ മലയാളികൾ (പിബിയിലുള്ളവരൊഴികെ)

പി.കെ.ശ്രീമതി

ഇ.പി.ജയരാജൻ

ടി.എം.തോമസ് ഐസക്

കെ.കെ.ശൈലജ

എ.കെ.ബാലൻ

എളമരം കരീം

കെ.രാധാകൃഷ്ണൻ

എം.വി.ഗോവിന്ദൻ മാസ്റ്റർ

കെ.എൻ.ബാലഗോപാൽ

പി.രാജീവ്

പി.സതീദേവി

സി.എസ്.സുജാത

 

പാർട്ടി സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മലയാളികൾ

മുരളീധരൻ

വിജു കൃഷ്ണൻ

എ.ആർ.സിന്ധു

 

മറ്റു സംസ്ഥാനങ്ങളിൽനിന്ന്സി സിയിലുള്ള പുതുമുഖങ്ങൾ

ദെബ്‌ലിന ഹെംബ്രം (ബംഗാൾ, മുൻ സംസ്ഥാന ഗിരിവർഗ മന്ത്രി)

സമിക് ലാഹരി (ബംഗാൾ, മുൻ ലോക്സഭാംഗം)

സുമിത് ദേ (ബംഗാൾ)

നാരായൺ കർ (ത്രിപുര)

ഉദയ് നാർകർ (മഹാരാഷ്ട്ര സെക്രട്ടറി)

പ്രകാശ് വിപ്ലവി (ജാർഖണ്ഡ്)

ഇസ്ഫകുർ റഹ്മാൻ (അസം)

ലല്ലൻ ചൗധരി (ബിഹാർ സെക്രട്ടറി)

പി.ഷൺമുഗം (തമിഴ്നാട്)

ആർ.കറുമലയൻ (തമിഴ്നാട്)

യു.ബസവരാജ് (കർണാടക സെക്രട്ടറി)

കെ.എൻ.ഉമേഷ് (കർണാടക)

ബി.വെങ്കട്ട് (തെലങ്കാന)

കേരളത്തിൽ നിന്നുള്ള പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ

 

പി.രാജീവ് (55)

വ്യവസായ മന്ത്രി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 2015ലും 2018ലും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി. ദേശാഭിമാനി ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. 2009 മുതൽ 2015 വരെ രാജ്യസഭാംഗം. സിപിഎം പാർലമെന്ററി ഡപ്യൂട്ടി ലീഡർ, രാജ്യസഭയിൽ പാർട്ടി ചീഫ് വിപ്പ് പദവികളും വഹിച്ചു. തൃശൂർ ജില്ലയിലെ മേലഡൂർ സ്വദേശി. ഇപ്പോൾ എറണാകുളം കളമശേരിയിൽ താമസം. ഭാര്യ: വാണി കേസരി (കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മേധാവി). മക്കൾ: ഹൃദ്യ, ഹരിത.

 

കെ.എൻ.ബാലഗോപാൽ (58)

ധനമന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 2015 മുതൽ 2018 വരെ കൊല്ലം ജില്ലാ സെക്രട്ടറി. 2010 മുതൽ 16 വരെ രാജ്യസഭാംഗം. 

രാജ്യസഭയിൽ സിപിഎം ഉപനേതാവ്. 2006ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും സംസ്ഥാന, ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചു. പത്തനാപുരം കലഞ്ഞൂർ സ്വദേശി. ഭാര്യ: ആശ പ്രഭാകരൻ (കരമന എൻഎസ്എസ് കോളജ് അധ്യാപിക). മക്കൾ: കല്യാണി, ശ്രീഹരി.

 

പി.സതീദേവി (64)

കേരള വനിതാ കമ്മിഷൻ അധ്യക്ഷ. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ മുൻ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയുമാണ്. 2004ൽ വടകരയിൽ നിന്നു ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പരേതനായ എം.ദാസനാണു ഭർത്താവ്. മകൾ: അഞ്ജലി

 

സി.എസ്.സുജാത (56)

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും. 2004ൽ മാവേലിക്കരയിൽ നിന്നു ലോക്സഭാംഗമായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു. 1995 മുതൽ 2004 വരെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭർത്താവ്: ജി.ബേബി (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ). മകൾ: കാർത്തിക, മരുമകൻ: ആർ. ശ്രീരാജ്

 

English Summary: S Ramachandran Pillai and others leaves PB