അങ്കമാലി ∙ അന്തരിച്ച സിപിഎം നേതാവ് എം.സി. ജോസഫൈന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. അങ്കമാലി കല്ലുപാലത്തെ വസതിയിലും പാർട്ടി ഏരിയ കമ്മിറ്റി ഓഫിസിലും സിഎസ്എ ഓഡിറ്റോറിയത്തിലും ഒട്ടേറെപ്പേർ ആദരാഞ്ജലി അർപ്പിച്ചു. പൊതുദർശനത്തിനു ശേഷം മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി... MC Josephine, MC Josephine manorama news, MC Josephine death, MC Josephine age

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കമാലി ∙ അന്തരിച്ച സിപിഎം നേതാവ് എം.സി. ജോസഫൈന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. അങ്കമാലി കല്ലുപാലത്തെ വസതിയിലും പാർട്ടി ഏരിയ കമ്മിറ്റി ഓഫിസിലും സിഎസ്എ ഓഡിറ്റോറിയത്തിലും ഒട്ടേറെപ്പേർ ആദരാഞ്ജലി അർപ്പിച്ചു. പൊതുദർശനത്തിനു ശേഷം മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എറണാകുളം ഗവ. മെഡിക്കൽ കോളജിനു കൈമാറി. 

അന്തരിച്ച സിപിഎം നേതാവ് എം.സി. ജോസഫൈന്റെ മൃതദേഹം കണ്ണൂരിൽ നിന്ന് അങ്കമാലിയിലെ വസതിയിൽ രാത്രി എത്തിച്ചപ്പോൾ. ചിത്രം: മനോരമ

കണ്ണൂരിൽ നിന്നു ഞായറാഴ്ച രാത്രി വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ രാവിലെ എട്ടരയോടെ ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വച്ചു. ഒൻപതരയോടെ അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിലേക്കു മാറ്റി. ഉച്ചയ്ക്ക് 2 വരെ അവിടെ പൊതുദർശനം ഉണ്ടായിരുന്നു. വിവിധ ജില്ലകളിൽ നിന്നെത്തിയ പാർട്ടി നേതാക്കളും പ്രവർത്തകരും സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. 

എം.സി. ജോസഫൈന്റെ മൃതദേഹം അങ്കമാലിയിൽ പൊതുദർശനത്തിനു വച്ചപ്പോൾ ആദരാഞ്ജലിയർപ്പിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, മന്ത്രി പി. രാജീവ് എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ADVERTISEMENT

മൃതദേഹം ഏറ്റുവാങ്ങാൻ മെഡി. കോളജ് അധികൃതർ കളമശേരിയിൽ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയെങ്കിലും ആദരാഞ്ജലി അർപ്പിക്കാൻ ആളുകൾ എത്തിക്കൊണ്ടിരുന്നതിനാൽ‌ 2 മണിക്കു ശേഷമാണ് മൃതദേഹം കൊണ്ടുപോയത്. മുൻ എംഎൽഎ ജോൺ ഫെർണാണ്ടസ്, നഗരസഭാധ്യക്ഷ സീമ കണ്ണൻ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി മുജീബ് റഹ്‌മാൻ, സിപിഎം ഏരിയ സെക്രട്ടറി കെ.ബി.വർഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ മെഡി. കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ മൃതദേഹം ഏറ്റുവാങ്ങി. 

എം.സി. ജോസഫൈന്റെ മൃതദേഹം അങ്കമാലിയിലെ പൊതുദർശനത്തിനുശേഷം കൊച്ചി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നു.
എം.സി. ജോസഫൈന്റെ മൃതദേഹം അങ്കമാലിയിൽ പൊതുദർശനത്തിനു വച്ചപ്പോൾ ആദരാഞ്ജലിയർപ്പിക്കുന്നവർ.
എം.സി. ജോസഫൈന്റെ മൃതദേഹം അങ്കമാലിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന വനിതാ നേതാക്കൾ.
എം.സി. ജോസഫൈന്റെ മൃതദേഹം അങ്കമാലിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്നവർ

English Summary: MC Josephine funeral