തിരുവനന്തപുരം ∙ ഗവർണറുടെ അഡീഷനൽ പിഎ ആയി ഹരി എസ്.കർത്തയെ നിയമിച്ചതിനോടു വിയോജിപ്പു രേഖപ്പെടുത്തിയതിന്റെ പേരിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം നഷ്ടമായ കെ.ആർ. ജ്യോതിലാലിന് 2 മാസം തികയുംമുൻപ് അതേ തസ്തിക അധികച്ചുമതലയായി നൽകി.... KR Jyotilal, M Sivashankar, IAS Officers New Roles, Kerala IAS Officers

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഗവർണറുടെ അഡീഷനൽ പിഎ ആയി ഹരി എസ്.കർത്തയെ നിയമിച്ചതിനോടു വിയോജിപ്പു രേഖപ്പെടുത്തിയതിന്റെ പേരിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം നഷ്ടമായ കെ.ആർ.ജ്യോതിലാലിന് 2 മാസം തികയുംമുൻപ് അതേ തസ്തിക അധികച്ചുമതലയായി നൽകി. രാജ്ഭവനിൽ രാഷ്ട്രീയ നിയമനം നടത്തുന്ന കീഴ്‍വഴക്കമില്ലെന്നും ഗവർണർ നിർദേശിച്ചതിനാൽ അംഗീകരിക്കുന്നുവെന്നും വ്യക്തമാക്കിയാണ് ഹരി എസ്.കർത്തയുടെ നിയമന ഫയൽ ജ്യോതിലാൽ രാജ്ഭവനിലേക്കു മടക്കിയത്. 

ഇതിൽ പ്രകോപിതനായി നയപ്രഖ്യാപനത്തിന് അംഗീകാരം നൽകുന്നതു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈകിപ്പിച്ചു. ഗവർണറെ മുഖ്യമന്ത്രി നേരിൽ കാണുകയും ചെയ്തു. തുടർന്ന് ജ്യോതിലാലിനെ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി ഉത്തരവിറക്കിയതോടെയാണ് നയപ്രഖ്യാപനത്തിന് അംഗീകാരമായത്. ഇപ്പോൾ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അതിനു പുറമേയാണ് പൊതുഭരണ വകുപ്പിന്റെ അധികച്ചുമതല നൽകിയിരിക്കുന്നത്.

ADVERTISEMENT

എതിർപ്പില്ലെന്ന് ഗവർണർ

ജ്യോതിലാലിന്റെ നിയമനം സർക്കാർ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും താൻ എതിർപ്പു പറഞ്ഞില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. ആരോടും ശത്രുതയില്ല. അന്നത്തെ സാഹചര്യത്തിൽ സർക്കാരിനു ചില സന്ദേശങ്ങൾ നൽകി. ആ വിഷയം അതോടെ അവസാനിച്ചു.– ഗവർണർ വ്യക്തമാക്കി.

ADVERTISEMENT

ശിവശങ്കറിന് മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല കൂടി

തിരുവനന്തപുരം ∙ സ്പോർട്സ്, യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനു മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പുകളുടെ അധികച്ചുമതല കൂടി നൽകി.  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ മുൻപു സ്വർണക്കടത്തു കേസിന്റെ പേരിൽ ഒന്നര വർഷത്തോളം സസ്പെൻഷനിൽ കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണ് സ്പോർട്സ്, യുവജനകാര്യ വകുപ്പുകളുടെ ചുമതല നൽകിയത്.

ADVERTISEMENT

Content Highlight: Kerala IAS Officers' new roles