അയൽക്കാരന്റെ വിശപ്പറിയണം
നോമ്പുതുറയുടെ സമയമായാൽ എന്നും വീട്ടിലൊരു തിരക്കാണ്. തീന്മേശ ഒരുക്കുന്നതിന് മുൻപു തന്നെ അയൽവീടുകളിലേക്ക്, പ്രത്യേകിച്ച് മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരുടെ വീടുകളിലേക്ക് നോമ്പുതുറ വിഭവങ്ങൾ എത്തിക്കുന്ന തിരക്കിലായിരിക്കും...Ramadan, Ramadan manorama news, Ramazan, Ramzan, Ramadan Kerala rituals

നോമ്പുതുറയുടെ സമയമായാൽ എന്നും വീട്ടിലൊരു തിരക്കാണ്. തീന്മേശ ഒരുക്കുന്നതിന് മുൻപു തന്നെ അയൽവീടുകളിലേക്ക്, പ്രത്യേകിച്ച് മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരുടെ വീടുകളിലേക്ക് നോമ്പുതുറ വിഭവങ്ങൾ എത്തിക്കുന്ന തിരക്കിലായിരിക്കും. തീന്മേശ ഒരുക്കുന്ന തിരക്കിടനിടയിലും ഉമ്മ അത് മറക്കാതെ എത്തിക്കുകയും ചെയ്തു. അയൽ വീടുകളിലെ കുഞ്ഞുങ്ങളോടുള്ള ഉമ്മയുടെ സ്നേഹം അതിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു. പക്ഷേ ചിലപ്പോൾ അത്രത്തോളം അടുപ്പമില്ലാത്ത വീടുകളിലേക്കും നോമ്പുതുറവിഭവങ്ങളുടെ പൊതിയുമായി അവൾക്ക് ഓടേണ്ടി വരാറുണ്ട്.
പലപ്പോഴും ആ ജോലി ഉമ്മ അവളെയാണ് ഏൽപിച്ചിരുന്നതും. ആയിടയ്ക്കാണ് വീടിനടുത്ത് മറ്റേതോ സംസ്ഥാനത്തു നിന്നുള്ള ചിലർ വന്നു താമസമാക്കുന്നത്. അവരുടെ ഭാഷ ഉമ്മയ്ക്കും ഉമ്മയുടെ ഭാഷ അവർക്കും മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്നിട്ടും വല്ലപ്പോഴും ആംഗ്യം കൊണ്ടെങ്കിലും അവർ എന്തെങ്കിലുമൊക്കെ സംസാരിക്കുകയും ചെയ്യും. അത്രയും മാത്രം ബന്ധമുള്ള അവർക്ക് പലഹാരമെത്തിക്കാൻ ഉമ്മ കാണിക്കുന്ന വ്യഗ്രത കണ്ടപ്പോഴാണ് ഒരിക്കൽ അവൾക്ക് ഈർഷ്യ തോന്നിയത്. അവിടെ ഉമ്മയ്ക്ക് വാത്സല്യമുള്ള ആരും തന്നെയില്ലെന്ന് അവൾക്കറിയാമായിരുന്നു. എന്നിട്ടും എന്തിന്? അവൾ ചോദിച്ചു കൊണ്ടിരുന്നു.
അതിനുമ്മ അന്നു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.‘‘ നമുക്കറിയില്ല നമ്മുടെ ചുറ്റും ആരെല്ലാം വിശന്നിരിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാതിരിക്കുന്നുണ്ട് എന്നൊന്നും. ..’’
‘‘പിന്നെ ! ഇന്നത്തെ കാലത്താണ് വിശന്നിരിക്കുന്നത്. എല്ലാവർക്കും ആവശ്യത്തിൽക്കൂടുതലാണ് ഭക്ഷണം ’’ എന്ന മറുപടി അവളുടെ വായിലേക്ക് വന്നെങ്കിലും തല്ലുകൊള്ളുമെന്ന ഭയമുളളതിനാൽ മിണ്ടിയില്ല.
ഉമ്മ തുടർന്നു– അയൽക്കാരൻ വിശന്നിരിക്കുമ്പോൾ വയറുനിറച്ച് ഭക്ഷണം കഴിക്കരുതെന്നാണ് പ്രവാചകൻ പറഞ്ഞിട്ടുള്ളത്. അവരുടെ വിശപ്പ് മാറ്റാതെ നമ്മൾ വയറുനിറച്ചുണ്ടാൽ പിന്നെ ഈ നോമ്പിനൊക്കെ എന്തു ഫലമാണുള്ളത്.’’ എന്നുമ്മ ആത്മഗതം പോലെ പറഞ്ഞവസാനിപ്പിച്ചു.
സംഗതി ശരിയാണെന്നു തോന്നിയെങ്കിലും വയറു വിശന്ന് തനിക്കൊപ്പം ആരുമില്ലെന്നു തന്നെയായിരുന്നു അവളുടെ ധാരണ. അന്ന് വലിയ വീടും സൗകര്യങ്ങളുമെല്ലാമുള്ള അവളുടെ അൽപം അകലത്തെ അയൽക്കാരൻ പട്ടിണികിടന്നു മരിച്ചെന്ന വാർത്ത പത്രത്തിൽ വരും വരെ.. ഇപ്പോൾ നോമ്പുതുറ വിഭവങ്ങൾ പൊതിഞ്ഞൊരുക്കുമ്പോൾ അവൾ പ്രാർഥിക്കാറുണ്ട്. ആരും പട്ടിണിക്കിടക്കരുത്.. അങ്ങനെ ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ അന്നമാകാൻ ഈ വിഭവങ്ങൾക്ക് കഴിയണേ...
English Summary: Ramadan aid to neighbors