ഇഫ്താർ മീറ്റുകൾ അന്നൊന്നും അവൾക്കിഷ്ടമായിരുന്നില്ല. നോമ്പുകാലത്ത് മിക്ക ദിവസങ്ങളിലും ഓരോ ബന്ധുവീട്ടിലായി നോമ്പുതുറയുണ്ടാകും. ഭക്ഷണം കഴിച്ച്.. പ്രാർഥിച്ച്.. വർത്തമാനം പറഞ്ഞിരിക്കലൊക്കെ രസമായിരുന്നുവെങ്കിലും...Ramadan, Ramadan manorama news, Ramazan, Ramzan, Ramadan Kerala rituals

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഫ്താർ മീറ്റുകൾ അന്നൊന്നും അവൾക്കിഷ്ടമായിരുന്നില്ല. നോമ്പുകാലത്ത് മിക്ക ദിവസങ്ങളിലും ഓരോ ബന്ധുവീട്ടിലായി നോമ്പുതുറയുണ്ടാകും. ഭക്ഷണം കഴിച്ച്.. പ്രാർഥിച്ച്.. വർത്തമാനം പറഞ്ഞിരിക്കലൊക്കെ രസമായിരുന്നുവെങ്കിലും മറ്റെന്തൊക്കെയോ ചെയ്യേണ്ട സമയങ്ങൾ നമ്മളിങ്ങനെ വേറുതേ കളയുകയാണെന്നു തോന്നുമ്പോൾ അത്തരം പരിപാടികൾ ഒരനാവശ്യമാണെന്ന് അവൾക്ക് തോന്നാറുണ്ട്. അത്തരം ചടങ്ങുകളിൽ അവൾ പരമാവധി മാറി നിൽക്കാറുമുണ്ടായിരുന്നു. 

ADVERTISEMENT

അങ്ങനെയിരിക്കെയാണ് കോവിഡ് പ്രതിസന്ധി വരുന്നത്. നോമ്പുതുറ ഒരു ചടങ്ങു മാത്രമായി അവൾക്കു തോന്നി. കോവിഡ് ഭീതിയുണ്ടായിരുന്നതിനാൽ നന്നായി പ്രാർഥിച്ചിരിക്കുന്നു കേട്ടോ, പക്ഷേ തീൻമേശകൾ പലപ്പോഴും ശുഷ്കമായി. ആർക്കാനും വേണ്ടി എന്തൊക്കെയോ കാണിക്കുന്നതു പോലെ തോന്നി. അവൾക്ക് പ്രിയപ്പെട്ട ആരും ഒപ്പമില്ല. അക്കാലത്താണ് അവൾ ഇഫ്താർ മീറ്റുകൾ വല്ലാതെ ആഗ്രഹിച്ചു തുടങ്ങിയത്. എല്ലാവരെയും കാണാൻ, അൽപസമയം മിണ്ടാൻ, ഒന്നു ചേർത്തു നിർത്താൻ, സങ്കടങ്ങൾ പറയാൻ, സന്തോഷങ്ങൾ പങ്കുവയ്ക്കാൻ, ഒരുമിച്ചു ഭക്ഷണം കഴിക്കാൻ, പ്രാർഥിക്കാൻ, നോമ്പുവിശേഷങ്ങൾ പറയാൻ, പാചകവിദഗ്ധരുടെ പുതിയ പരീക്ഷണങ്ങൾ രുചിച്ചു നോക്കാൻ... അങ്ങനെയങ്ങനെ നഷ്ടമായ എന്തിനെയൊക്കൊയോ അവൾ വല്ലാതെ ആഗ്രഹിച്ചു. ഏറ്റവും ചുരുങ്ങിയത് ഒപ്പമിരുന്നു ഭക്ഷണം കഴിക്കാൻ ഒരു കൂട്ടുണ്ടായിരുന്നെങ്കിൽ എന്നവൾ വല്ലാതെ ആഗ്രഹിച്ചു.

ADVERTISEMENT

ആ നഷ്ടങ്ങൾ വല്ലാതെ അലട്ടിയപ്പോൾ വാട്സാപ് സ്റ്റാറ്റസുകളിലേക്ക് നോമ്പുതുറ വിഭവങ്ങളുടെ ചിത്രങ്ങളിട്ടാണ് സന്തോഷങ്ങളെ അവൾ ഒതുക്കിയത്. പക്ഷേ ആളു വേണ്ടിടത്ത് ആളുതന്നെ വേണമെന്ന തിരിച്ചറിവായിരുന്നു അവൾക്ക് കോവിഡ് കാലത്തെ റമസാൻ. ആഘോഷങ്ങൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഈ റമസാനിനെ അവൾ കാത്തിരുന്നതും. പക്ഷേ കോവി‍ഡിനെ സൂക്ഷിക്കാൻ മറക്കരുത് കേട്ടോ!

ADVERTISEMENT

English Summary: Covid and Iftar meet