ജപ്തി വിവാദം; ഗോപി കോട്ടമുറിക്കൽ രാജിവച്ചു, ഉദ്യോഗസ്ഥർക്കെതിരെ നടപടി
ജപ്തി നടപടിയിലൂടെ വിവാദത്തിലായ മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ ചെയർമാൻസ്ഥാനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ രാജിവച്ചു. പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ വീട്ടിൽ നിന്നിറക്കി വിട്ട് വീട് ജപ്തി ചെയ്ത സംഭവത്തിൽ | Gopi Kottamurikkal | Muvattupuzha Urban Bank | CPM | Manorama News

മൂവാറ്റുപുഴ ∙ ജപ്തി നടപടിയിലൂടെ വിവാദത്തിലായ മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ ചെയർമാൻസ്ഥാനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ രാജിവച്ചു. പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ വീട്ടിൽ നിന്നിറക്കി വിട്ട് വീട് ജപ്തി ചെയ്ത സംഭവത്തിൽ ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ എം.എ.ഷാന്റി, പേഴയ്ക്കാപ്പിള്ളി ബ്രാഞ്ച് മാനേജർ കെ.കെ.സജീവൻ എന്നിവരെ സസ്പെൻഡ് ചെയ്യാനും ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു. ജപ്തി സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിക്കു രൂപം നൽകി.
ജപ്തിയിൽ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് സഹകരണ മന്ത്രി വിഷയത്തിൽ ഇടപെടുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തതിനെത്തുടർന്ന് ബാങ്കിന്റെ സിഇഒ ജോസ് കെ.പീറ്റർ രാജിവച്ചിരുന്നു. കേരള ബാങ്കിന്റെ പ്രസിഡന്റായി തുടരുന്നതിനാലാണ് മൂവാറ്റുപുഴ ബാങ്കിന്റെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞതെന്നു ഗോപി കോട്ടമുറിക്കൽ പറഞ്ഞു. ബാങ്കിന്റെ ബോർഡ് അംഗമായി അദ്ദേഹം തുടരും.
പേഴയ്ക്കാപ്പള്ളി വലിയ വീട്ടിൽ അജീഷും ഭാര്യയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മക്കളെ വീട്ടിൽ നിന്നിറക്കി വിട്ട് നടത്തിയ ജപ്തി വൻ വിവാദമായിരുന്നു. മാത്യു കുഴൽനാടൻ എംഎൽഎയും സംഘവും രാത്രിയിലെത്തി, ബാങ്ക് പിടിപ്പിച്ച താഴ് ഇളക്കിമാറ്റി പെൺകുട്ടികളെ വീട്ടിൽ തിരിച്ചുകയറ്റി. വീട്ടുകാരുടെ കുടിശിക അടച്ചുതീർക്കുമെന്നും എംഎൽഎ പറഞ്ഞു.
ഇതിനു തൊട്ടുപിന്നാലെ ബാങ്കിലെ ഇടതുപക്ഷ സംഘടനയിലെ അംഗങ്ങൾ ചേർന്ന് കുടുംബത്തിന്റെ വായ്പ അടച്ചു തീർത്തു. എന്നാൽ ഇത് കുടുംബം തിരസ്കരിച്ചു. എംഎൽഎ നൽകിയ തുക വായ്പയുടെ തിരിച്ചടവിലേക്ക‌് എടുത്ത് ഈടായി നൽകിയിരിക്കുന്ന ആധാരം തിരികെ നൽകണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. മാത്യു കുഴൽനാടൻ നൽകിയ ചെക്ക് സ്വീകരിച്ചെങ്കിലും ഇതുവരെ ബാങ്കിൽ നിന്നു തുക എടുത്തിട്ടില്ല.
അടച്ചു തീർത്ത വായ്പയിലേക്കു തുക എടുക്കാൻ കഴിയാത്തത് സങ്കീർണമായ നടപടികൾക്കു കാരണമായിരിക്കുകയാണ്. വായ്പ അടച്ചു തീർക്കാൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കുടുംബം. ഇതിനിടയിലാണ് ബാങ്കിൽ വീണ്ടും സസ്പെൻഷനും രാജിയും ഉണ്ടായിരിക്കുന്നത്.
English Summary: Gopi Kottamurikkal resigned from Muvattupuzha Urban Bank Chairman post