തിരുവനന്തപുരം ∙ പാർട്ടിയെ ധിക്കരിച്ച കെ.വി.തോമസിനെ രാഷ്ട്രീയകാര്യ സമിതിയിൽനിന്നു പുറത്താക്കണമെന്നും രാഹുൽ ഗാന്ധിയെ വിമർശിച്ച പി.ജെ.കുര്യനെതിരെ നടപടി ശുപാർശ ചെയ്യണമെന്നും ‌ടി.എൻ.പ്രതാപൻ. സ്ഥാനമാനങ്ങളെല്ലാം നേടിയ ശേഷം അതു പോകുമ്പോൾ പാർട്ടിക്കും നേതൃത്വത്തിനുമെതിരെ തിരിയുന്നവരോട് ഒരു ദാക്ഷിണ്യവും പാടില്ല. | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പാർട്ടിയെ ധിക്കരിച്ച കെ.വി.തോമസിനെ രാഷ്ട്രീയകാര്യ സമിതിയിൽനിന്നു പുറത്താക്കണമെന്നും രാഹുൽ ഗാന്ധിയെ വിമർശിച്ച പി.ജെ.കുര്യനെതിരെ നടപടി ശുപാർശ ചെയ്യണമെന്നും ‌ടി.എൻ.പ്രതാപൻ. സ്ഥാനമാനങ്ങളെല്ലാം നേടിയ ശേഷം അതു പോകുമ്പോൾ പാർട്ടിക്കും നേതൃത്വത്തിനുമെതിരെ തിരിയുന്നവരോട് ഒരു ദാക്ഷിണ്യവും പാടില്ല. 

തോമസിന്റെ നടപടിയെ എല്ലാവരും തള്ളിപ്പറഞ്ഞു. ‌അദ്ദേഹത്തെ അവഗണിക്കുകയാണു വേണ്ടതെന്ന വാദവും കനത്തു. നടപടിയെടുത്തു പുറത്താക്കി രക്തസാക്ഷി പരിവേഷം നൽകരുത്. പാർട്ടി പദവികളിൽ ഒന്നും വാഴിക്കരുത്. ബാക്കി കാര്യം അദ്ദേഹം തീരുമാനിക്കട്ടെ. എഐസിസിയുടെ അച്ചടക്കസമിതി യുക്തമായ തീരുമാനം എത്രയും വേഗം എടുക്കുമെന്ന പ്രതീക്ഷ യോഗം പങ്കുവച്ചു. 

ADVERTISEMENT

പി.ജെ.കുര്യന്റെ വിമർശനത്തിനും അനാവശ്യ പ്രചാരണം കൊടുക്കരുതെന്നു പലരും പറഞ്ഞു. ഉത്തരവാദിത്തത്തിൽ‍ നിന്ന് ഒളിച്ചോടുന്ന, സ്ഥിരത പുലർത്താത്ത നേതാവാണു രാഹുൽ ഗാന്ധിയെന്നും പാർട്ടിയുടെ ദേശീയ അധ്യക്ഷനായി മറ്റൊരാൾ വരുന്നതിനു തടസ്സം രാഹുലാണെന്നും കഴി‍ഞ്ഞ ദിവസം കുര്യൻ ആരോപിച്ചിരുന്നു. 

കുര്യൻ യോഗത്തിൽ പങ്കെടുത്തില്ല. കെ.വി.തോമസിനെ ക്ഷണിച്ചിരുന്നില്ല. കെപിസിസി മുൻപ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.മുരളീധരൻ എന്നിവരും എത്തിയില്ല. 

ADVERTISEMENT

English Summary: Opinion against K.V. Thomas in Congress political affairs committee meeting