കണ്ണൂർ ∙ സിപിഎം പ്രവർത്തകനെ വധിച്ച കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകന് മുഖ്യമന്ത്രിയുടെ വീടിനടുത്ത് ഒളിവിൽ കഴിയാൻ വാടക വീട് ലഭിച്ചത് എങ്ങനെയെന്നതു സംബന്ധിച്ചു വിവാദം. കൊലക്കേസ് പ്രതിയാണ് നിജിൽദാസ് എന്ന് അറിഞ്ഞുകൊണ്ടാണു ഒളിവിൽ താമസിക്കാൻ അധ്യാപികയായ അണ്ടലൂർ നന്ദനത്തിൽ പി.രേഷ്മ സൗകര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ സിപിഎം പ്രവർത്തകനെ വധിച്ച കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകന് മുഖ്യമന്ത്രിയുടെ വീടിനടുത്ത് ഒളിവിൽ കഴിയാൻ വാടക വീട് ലഭിച്ചത് എങ്ങനെയെന്നതു സംബന്ധിച്ചു വിവാദം. കൊലക്കേസ് പ്രതിയാണ് നിജിൽദാസ് എന്ന് അറിഞ്ഞുകൊണ്ടാണു ഒളിവിൽ താമസിക്കാൻ അധ്യാപികയായ അണ്ടലൂർ നന്ദനത്തിൽ പി.രേഷ്മ സൗകര്യം ചെയ്തു കൊടുത്തതെന്നു പൊലീസ് പറയുന്നു. രേഷ്മയുടെ സുഹൃത്തിന്റെ ഭർത്താവെന്ന നിലയിലാണു വീടു നൽകിയതെന്നു രേഷ്മയുടെ പിതാവ് രാജൻ പറയുന്നു. കൊലക്കേസ് പ്രതി ആണെന്നറിഞ്ഞില്ല. രേഷ്മയുടെ ഭർത്താവ് പ്രശാന്ത് വിദേശത്താണ്. 

റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്

ADVERTISEMENT

നിജിൽ ദാസിനെ ഒരു വർഷമായി അറിയാമെന്നും ഇടയ്ക്ക് വീട്ടിൽ വരാറുണ്ടെന്നും രേഷ്മ മൊഴി നൽകിയിട്ടുണ്ട്. വിഷുവിനു ശേഷം ഒരു ദിവസം നിജിൽദാസ് വിളിച്ചു കുറച്ചു ദിവസം ഒളിവിൽ കഴിയാനുള്ള സൗകര്യം ചെയ്തു തരണമെന്ന് പറഞ്ഞതിനാലാണ് പ്രശാന്തിന്റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ 17 മുതൽ താമസിക്കാൻ സൗകര്യം ഒരുക്കിയതെന്നും മൊഴിയുണ്ട്. 

രേഷ്മയുടെ ബന്ധുക്കൾ പറയുന്നത് 

ADVERTISEMENT

4 ദിവസത്തേക്ക് പ്രതിദിനം 1500 രൂപ വാടകയിൽ കരാർ ഒപ്പിട്ടു വാങ്ങിയാണു വീടു നൽകിയത്. പ്രശാന്തിന്റെയും അനുമതിയുണ്ടായിരുന്നു. രേഷ്മയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് നിജിലിന്റെ ഭാര്യ ദിപിന. വീട്ടിൽ കുറച്ചു പ്രശ്നങ്ങളുണ്ടെന്നും മാറി നിൽക്കാനൊരു വീടു വേണമെന്നും അവരാണ് ആവശ്യപ്പെട്ടത്. 

പാരമ്പര്യമായി തങ്ങൾ സിപിഎം കുടുംബമാണ്. പ്രശാന്തിന്റെ അച്ഛൻ മൂർക്കോത്ത് വേണു മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനാണെന്നും പ്രശാന്തിന്റെ ബന്ധുക്കൾ പറയുന്നു. 

ADVERTISEMENT

സ്ഥിരമായി ആർക്കും ഈ വീട് നൽകിയിരുന്നില്ല. നിജിലിന് നൽകുന്നതിനു മുൻപ്, പിണറായി പെരുമ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ കലാകാരന്മാർക്കും സിപിഎം പ്രവർത്തകർക്കുമാണ് വാടകയ്ക്ക് നൽകിയിരുന്നത്. അവർ ഒഴിഞ്ഞതിനു ശേഷം വെറുതേ കിടക്കുകയായിരുന്നു. രേഷ്മ, നിജിൽദാസിനു ഭക്ഷണമെത്തിച്ചു നൽകിയെന്ന ആരോപണം തെറ്റാണ്.

English Summary: Nijil Das hiding near Pinarayi Vijayan's house