ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഇന്നു മുതൽ
പത്തനംതിട്ട ∙ ഇന്നു തുടങ്ങുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ പുതിയ സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കും. നിലവിലെ പ്രസിഡന്റ് എസ്.സതീഷ് സ്ഥാനമൊഴിയും. നിലവിലെ സെക്രട്ടറി വി.കെ.സനോജ് സെക്രട്ടറി സ്ഥാനത്തു തന്നെ തുടരാനാണ് സാധ്യത. കോഴിക്കോട് നിന്നുള്ള വി.വസീഫിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നത്. | DYFI | Manorama News

പത്തനംതിട്ട ∙ ഇന്നു തുടങ്ങുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ പുതിയ സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കും. നിലവിലെ പ്രസിഡന്റ് എസ്.സതീഷ് സ്ഥാനമൊഴിയും. നിലവിലെ സെക്രട്ടറി വി.കെ.സനോജ് സെക്രട്ടറി സ്ഥാനത്തു തന്നെ തുടരാനാണ് സാധ്യത. കോഴിക്കോട് നിന്നുള്ള വി.വസീഫിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നത്. ചിന്താ ജെറോം, ജെയ്ക് സി.തോമസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. 29ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷമേ ഭാരവാഹികളുടെ കാര്യത്തിൽ അന്തിമ തീരുമാനം വരൂ. 30ന് ഉച്ചയോടെ പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രതിനിധി യോഗം തിരഞ്ഞെടുക്കും.
സംസ്ഥാന സമ്മേളനത്തിന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ശബരി ഇടത്താവളത്തിലെ സമ്മേളന നഗരിയിൽ ഇന്ന് വൈകിട്ട് 6ന് പതാക ഉയർത്തും. സംസ്ഥാന ട്രഷറർ എസ്.കെ.സജീഷിന്റെ നേതൃത്വത്തിലുള്ള പതാക ജാഥയും ചിന്താ ജെറോം നയിക്കുന്ന കൊടിമര ജാഥയും കെ.യു.ജനീഷ്കുമാർ എംഎൽഎ നയിക്കുന്ന ദീപശിഖാ പ്രയാണവും ഇന്നു സമ്മേളന നഗരിയിൽ എത്തിച്ചേരും.
നാളെ പ്രതിനിധി സമ്മേളനത്തിന് സംസ്ഥാന അധ്യക്ഷൻ എസ്.സതീഷ് പതാക ഉയർത്തും. പി.ബിജുവിന്റെ പേരിലാണ് സമ്മേളന നഗരി അറിയപ്പെടുന്നത്. പ്രതിനിധി സമ്മേളനം ചിന്തകൻ സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്യും. 29ന് ‘വർഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കും എതിരെ യുവജന ഐക്യം’ എന്ന വിഷയത്തിലെ സെമിനാർ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 30ന് ജില്ലാ സ്റ്റേഡിയത്തിൽ സമാപന പൊതുസമ്മേളനം പിബി അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. പുതിയ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുക്കും.
സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 510 പ്രതിനിധികളും 90 സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. ട്രാൻസ്ജെൻഡർ,ഭാഷാ ന്യൂനപക്ഷം, ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളിൽ നിന്ന് സൗഹൃദ പ്രതിനിധികൾ ഉണ്ടാകും. സമ്മേളന കാലയളവിൽ ഒരു ലക്ഷം പേർ പുതിയ അംഗങ്ങളായതായി കേന്ദ്ര കമ്മിറ്റി അംഗം കെ.യു.ജനീഷ്കുമാർ എംഎൽഎയും സംസ്ഥാന സെക്രട്ടറി വി.കെ.സനോജും പറഞ്ഞു.
English Summary: DYFI state conference begins today