ടിക്കാറാം മീണയുടെ ആത്മകഥയിൽ പി.ശശിക്ക് വിമർശനം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ വിമർശിച്ച് മുൻ മുഖ്യ തിരഞ്ഞെടുപ്പു ഓഫിസറും മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയുമായ ടിക്കാറാം മീണയുടെ ആത്മകഥ. തൃശൂരിൽ കലക്ടറായിരിക്കെ, വ്യാജക്കള്ളു നിർമാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ | Teeka Ram Meena | Manorama news

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ വിമർശിച്ച് മുൻ മുഖ്യ തിരഞ്ഞെടുപ്പു ഓഫിസറും മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയുമായ ടിക്കാറാം മീണയുടെ ആത്മകഥ. തൃശൂരിൽ കലക്ടറായിരിക്കെ, വ്യാജക്കള്ളു നിർമാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നാണു ടിക്കാറാം മീണയുടെ വെളിപ്പെടുത്തൽ.
വയനാട് കലക്ടറായിരിക്കെ തന്നെ സസ്പെൻഡു ചെയ്തതിനു പിന്നിലും പി.ശശിയായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും പരാമർശമുണ്ട്. ‘തോൽക്കില്ല ഞാൻ’ എന്ന് പേരിട്ട ആത്മകഥയിലാണു മീണയുടെ വെളിപ്പെടുത്തൽ .
ഇ.കെ.നായനാർ, കെ.കരുണാകരൻ എന്നിവരുടെ ഭരണകാലത്ത് ദുരനുഭവങ്ങളുണ്ടായി. ഗോതമ്പ് ഇടപാടിൽ അഴിമതി നടത്തിയവർക്കെതിരെ നടപടി എടുത്തതിനു ഏറെ ഉപദ്രവിച്ചു. രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങാത്തതിന് മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിച്ചു. വാർത്ത ചോർത്തിക്കൊടുത്തുവെന്നാരോപിച്ചു മുസ്തഫ എഴുതി മോശമാക്കിയ തന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് നായനാർ മുഖ്യമന്ത്രിയായപ്പോൾ തിരുത്തിയെന്നും വിവരിച്ചിട്ടുണ്ട്.
തൃശൂരിൽ വച്ച് വ്യാജ കള്ളു നിർമാതാക്കളെ പിടികൂടിയതിനു അന്നത്തെ എക്സൈസ് മന്ത്രി നേരിട്ടു വിളിച്ച് എതിർപ്പു പറഞ്ഞു. കേസ് അട്ടിമറിക്കാനായി. അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ബി.സന്ധ്യയ്ക്കു മേൽ സമ്മർദം ചെലുത്താനും ശ്രമമുണ്ടായി. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് പി.ശശിയായിരുന്നുവെന്നും ആത്മകഥയിൽ ആരോപിക്കുന്നു. തൃശൂരിൽ നിന്നു സ്ഥലം മാറി വയനാട് എത്തിയപ്പോഴും പ്രതികാര നടപടി തുടർന്നു.
നിർമിത കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നത്തിൽ സസ്പെൻഡു ചെയ്തു. പൊളിറ്റിക്കൽ സെക്രട്ടറിയുടെ നീക്കങ്ങളായിരുന്നു സസ്പെൻഷനിലേക്കു നയിച്ചത്. എന്നാൽ കേരളം തനിക്ക് ഏറ്റവും പ്രിയപ്പെട്ട നാടാണെന്നും പുസ്തകത്തിൽ പറയുന്നു. നാളെ 11ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ശശിതരൂർ എംപി പുസ്തകം പ്രകാശനം ചെയ്യും.
Content Highlights: Teeka Ram Meena, Autobiogrpahy