തിരുവനന്തപുരം∙ മലയാളം ലിപി പരിഷ്കരണം ആദ്യം നടപ്പാക്കുക സർക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിൽ. പഴയ കൂട്ടക്ഷര ലിപികളെ മടക്കിക്കൊണ്ടു വരുന്ന തരത്തിൽ പരിഷ്കരിച്ച ഏകീകൃത ലിപി സമ്പ്രദായം വൈകാതെ തന്നെ സർ‌ക്കാരിന്റെ അച്ചടി രേഖകളിൽ പ്രാബല്യത്തിലാക്കുമെന്നും | Malayalam script revision | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മലയാളം ലിപി പരിഷ്കരണം ആദ്യം നടപ്പാക്കുക സർക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിൽ. പഴയ കൂട്ടക്ഷര ലിപികളെ മടക്കിക്കൊണ്ടു വരുന്ന തരത്തിൽ പരിഷ്കരിച്ച ഏകീകൃത ലിപി സമ്പ്രദായം വൈകാതെ തന്നെ സർ‌ക്കാരിന്റെ അച്ചടി രേഖകളിൽ പ്രാബല്യത്തിലാക്കുമെന്നും ഇതിനുള്ള നടപടികൾ ആരംഭിച്ചതായും ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. 

മറ്റു അച്ചടി മേഖലകളിലും ഏകീകൃത ലിപി സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായി അച്ചടി മാധ്യമ പ്രതിനിധികളുടെയും പുസ്തക പ്രസാധകരുടെയും യോഗം ഈ മാസം വിളിച്ചിട്ടുണ്ട്. മലയാളം അധ്യാപക പ്രതിനിധികളുടെയും ഭാഷ വിദഗ്ധരുടെയും യോഗവും ചേരും. കംപ്യൂട്ടർ ഫോണ്ടുകൾ പരിഷ്കരിച്ച ഏകീകൃത ലിപിയിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട് ആ മേഖലയിലെ സാങ്കേതിക വിദഗ്ധരുടെ യോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെ സിഡിറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് ഫോണ്ടുകൾ പുതിയ മാറ്റങ്ങളോടെ പരിഷ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ തയാറാക്കുന്ന ഈ ഫോണ്ടുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്ത് എല്ലാവർക്കും ഉപയോഗിക്കാനാകും. 

ADVERTISEMENT

സ്കൂൾ പാഠപുസ്തകങ്ങളിൽ ഈ അധ്യയന വർഷം ലിപി പരിഷ്കരണം നടപ്പാക്കാൻ സാധ്യതയില്ല. ആദ്യ ടേമിനുള്ള പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായി. രണ്ടാം ടേമിലെ പാഠപുസ്തകങ്ങളിൽ ലിപി പരിഷ്കരണം നടപ്പാക്കണമോ എന്നത് ചർച്ച ചെയ്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Content Highlight: Malayalam script revision