തിരുവനന്തപുരം/കൊച്ചി ∙ സിപിഎം സംസ്ഥാന നേതൃത്വം ആകെ ഇനി തൃക്കാക്കരയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രണ്ടു ഘട്ടമായി 6 ദിവസത്തോളം മണ്ഡലത്തിൽ ചെലവഴിച്ച് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകും. അദ്ദേഹത്തെ റാലികളി‍ൽ പങ്കെടുപ്പിച്ചു മണ്ഡലത്തിലാകെ ഓളമുണ്ടാക്കാനാണു പാർട്ടി തീരുമാനം. | Thrikkakara by-election | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം/കൊച്ചി ∙ സിപിഎം സംസ്ഥാന നേതൃത്വം ആകെ ഇനി തൃക്കാക്കരയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രണ്ടു ഘട്ടമായി 6 ദിവസത്തോളം മണ്ഡലത്തിൽ ചെലവഴിച്ച് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകും. അദ്ദേഹത്തെ റാലികളി‍ൽ പങ്കെടുപ്പിച്ചു മണ്ഡലത്തിലാകെ ഓളമുണ്ടാക്കാനാണു പാർട്ടി തീരുമാനം. പൊതു യോഗങ്ങളിൽ പ്രസംഗിക്കാനുള്ള സാധ്യത കുറവാണ്. കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തു പ്രവർത്തനങ്ങൾ വിലയിരുത്തുകയാവും പ്രധാന ചുമതലയെന്നു സിപിഎം കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

മുഖ്യമന്ത്രിക്കു പുറമേ, മന്ത്രിസഭ ഒന്നാകെ തൃക്കാക്കരയിലുണ്ട്. വരുന്ന ആഴ്ചകളിൽ മന്ത്രിമാർ വോട്ട് ചോദിച്ചു വീടുകളിലെത്തിയാലും അത്ഭുതപ്പെടാനില്ല. മൂന്നോ നാലോ ദിവസത്തേക്കാണു ഓരോ മന്ത്രിമാർക്കും പരിപാടികൾ നിശ്ചയിച്ചിട്ടുള്ളത്. ലോക്കൽ യോഗങ്ങൾ, പൊതുയോഗങ്ങൾ എന്നിവയിൽ മന്ത്രിമാർ പങ്കെടുക്കും. ഇതിനു പുറമേ അൻപതിലേറെ എംഎൽഎമാരും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സജീവമായുണ്ട്. കുടുംബ യോഗങ്ങളിലെ പ്രാതിനിധ്യമാണ് ഇവരുടെ ചുമതല.

ADVERTISEMENT

സിപിഎമ്മിന്റെ 17 സെക്രട്ടേറിയറ്റ് അംഗങ്ങളിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ ആനാവൂർ നാഗപ്പൻ, പാർട്ടി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പുത്തലത്ത് ദിനേശൻ എന്നിവരൊഴികെ എല്ലാവരും തൃക്കാക്കരയിൽ പ്രത്യേക ചുമതലകൾ ഏറ്റെടുത്തു പ്രവർത്തിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. ഭരണപരമായി തലസ്ഥാനത്തെ സാന്നിധ്യം അനിവാര്യമാകുന്ന ദിവസങ്ങളിൽ ഒഴികെ ബാക്കിയെല്ലാ ദിവസവും സിപിഎം മന്ത്രിമാർ തൃക്കാക്കരയിലായിരിക്കും. ഈ മാസം അവസാനം ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്കു പോകാനിരുന്ന മന്ത്രി വി.ശിവൻകുട്ടി യാത്ര റദ്ദാക്കി. 

സിപിഎമ്മിന്റെ മുഴുവൻ എംഎൽഎമാരോടും തൃക്കാക്കരയിൽ എത്തിച്ചേരാൻ ആവശ്യപ്പെട്ടു. ഇതോടെ പാർട്ടിയും നിയമസഭാകക്ഷിയും ഒന്നാകെ ഒരു ഉപതിരഞ്ഞെടുപ്പിൽ കേന്ദ്രീകരിക്കുന്ന സ്ഥിതിയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ പലരും ഇതിനകം ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങി. മന്ത്രിമാരെല്ലാം ഒരു റൗണ്ട് പ്രചാരണം നടത്തി. അവർ കൂടുതലും കുടുംബ യോഗങ്ങളിലാണ് ഇപ്പോൾ പങ്കെടുക്കുന്നത്. സ്ത്രീകളുടെ മികച്ച പ്രതികരണം കുടുംബയോഗങ്ങളിൽ ലഭിക്കുന്നുണ്ടെന്നാണു നേതൃത്വം വിലയിരുത്തുന്നത്. 

ADVERTISEMENT

English Summary: Thrikkakara by-election LDF campaign