ഇ.ടിയുടെ സംഭാഷണം പുറത്ത്; ഹരിത വിവാദം വീണ്ടും ചർച്ചയാകുന്നു
കോഴിക്കോട്∙ ഹരിത വിവാദം വീണ്ടും ചർച്ചയാക്കി മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ സംഭാഷണം പുറത്ത്. ഹരിത വിവാദം വഷളാകാൻ കാരണം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ആണെന്നു പറയുന്ന | Harita Controversy | ET Muhammed Basheer | Muslim League | Manorama Online

കോഴിക്കോട്∙ ഹരിത വിവാദം വീണ്ടും ചർച്ചയാക്കി മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ സംഭാഷണം പുറത്ത്. ഹരിത വിവാദം വഷളാകാൻ കാരണം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ആണെന്നു പറയുന്ന സംഭാഷണമാണു പുറത്തായത്. സംഘടനാ പ്രശ്നങ്ങളെ തുടർന്നു പാർട്ടിയിൽ നിന്നു പുറത്താക്കിയ വ്യക്തിയുമായി ഹരിത വിവാദ കാലത്തുള്ള സംഭാഷണമാണു പുറത്തായതെന്നാണു വിവരം.
‘‘കഴിഞ്ഞ ദിവസം പാണക്കാട് തങ്ങൾ ഉള്ളപ്പോൾ തന്നെ ഞാൻ സ്ട്രോങ് ആയി പറഞ്ഞു. എംഎസ്എഫ് പ്രശ്നങ്ങൾക്കു കാരണം നവാസ് ആണ്. നവാസ് വന്ന വഴി ശരിയല്ലാത്തതുകൊണ്ടാണ്. അതുകാരണം ഹരിതക്കാരുമായി തെറ്റി, എംഎസ്എഫുകാരുമായി തെറ്റി. പ്രശ്നങ്ങൾക്കു മുഴുവൻ കാരണം നവാസ് ആണ്. ഇനി സംഘടന നന്നാവാൻ അവനെയും കൂടി മാറ്റി നിർത്തുകയാണു വേണ്ടത്’’– എന്നാണ് സംഭാഷണത്തിൽ ഉള്ളത്.
മുസ്‌ലിം ലീഗിന്റെ വിദ്യാർഥി വിഭാഗമായ എംഎസ്എഫിന്റെ വനിത കൂട്ടായ്മയാണ് ഹരിത. എംഎസ്എഫ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഹരിതയിലെ പെൺകുട്ടികളോട് അസഭ്യ പരാമർശം നടത്തിയതു വൻ വിവാദമായിരുന്നു.
സ്വകാര്യ സംഭാഷണം പുറത്തുവിട്ട് ബഹുമാന്യ വ്യക്തികളെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. പാർട്ടി സംസ്ഥാന ജന. സെക്രട്ടറി പറഞ്ഞതിൽ കൂടുതലൊന്നും തനിക്ക് ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നു ഇ.ടിയും പറഞ്ഞു.
English Summary: Harita Controversy Pops Up In Muslim League Again