കൊച്ചി ∙ കാലുറപ്പിക്കാൻ കഴിയാത്ത കരയിൽ 100 തികയ്ക്കുമെന്നു വീമ്പു പറഞ്ഞതാണ് സിപിഎമ്മിന്റെ ആദ്യ പരാജയം. അതിനായി സർവ സന്നാഹങ്ങളും നിരത്തി പരിശ്രമിച്ചതെല്ലാം വെറുതേയായി. 2016ൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു സെബാസ്റ്റ്യൻ പോൾ േനടിയ 49,455 വോട്ട് മറികടക്കാൻ ഇത്രയും സന്നാഹങ്ങൾ കൊണ്ടും കഴിഞ്ഞില്ല. | Thrikkakara by-election | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കാലുറപ്പിക്കാൻ കഴിയാത്ത കരയിൽ 100 തികയ്ക്കുമെന്നു വീമ്പു പറഞ്ഞതാണ് സിപിഎമ്മിന്റെ ആദ്യ പരാജയം. അതിനായി സർവ സന്നാഹങ്ങളും നിരത്തി പരിശ്രമിച്ചതെല്ലാം വെറുതേയായി. 2016ൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു സെബാസ്റ്റ്യൻ പോൾ േനടിയ 49,455 വോട്ട് മറികടക്കാൻ ഇത്രയും സന്നാഹങ്ങൾ കൊണ്ടും കഴിഞ്ഞില്ല. കഴിഞ്ഞ തവണത്തെക്കാൾ 2244 വോട്ട് കൂടിയെന്ന ആശ്വാസം മാത്രം.

ഇക്കുറി ഇടതുമുന്നണിയുടെ തുടക്കം തന്നെ പാളിയിരുന്നു. പാർട്ടിയുടെ യുവനേതാവ് കെ.എസ്.അരുൺകുമാറിനായി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെടുകയും പി.വി.ശ്രീനിജിൻ എംഎൽഎ അടക്കം പല പാർ‌ട്ടിക്കാരും അതു സമൂഹമാധ്യമങ്ങളിൽ സ്വാഗതം ചെയ്യുകയും ചെയ്തതാണ്. പാർട്ടി ജില്ലാ നേതൃത്വത്തിന് അരുൺകുമാറിനോടായിരുന്നു താൽപര്യമെന്നും സഭയ്ക്കു ശക്തിയുള്ള മണ്ഡലത്തിൽ അതിനു പറ്റിയ സ്ഥാനാർഥി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് ഡോ. ജോ ജോസഫ് സ്ഥാനാർഥിയാകാൻ കാരണമെന്നും സംസാരമുണ്ടായി. സഭയുടെ ആശുപത്രിയിൽ സ്ഥാനാർഥിയുമായി സിപിഎം നേതാക്കൾ വാർത്താസമ്മേളനം നടത്തിയതും വിവാദമായി.

ADVERTISEMENT

വികസനം വിവാദങ്ങളിലേക്ക്

വികസനം പറഞ്ഞായിരുന്നു തുടക്കമെങ്കിലും പിന്നീട് പ്രചാരണം വിവാദങ്ങളിലേക്കു വഴിമാറി. പീഡനത്തെ അതിജീവിച്ച നടി സർക്കാരിനെതിരെ വിമർശനവുമായി െഹെക്കോടതിയിലെത്തിയത് ഇടതുമുന്നണിയെ വിഷമത്തിലാക്കി. വീണ്ടും വോട്ട് ചെയ്യാൻ തൃക്കാക്കരക്കാർക്ക് അവസരം ലഭിച്ചത് സൗഭാഗ്യമെന്ന മുഖ്യമന്ത്രിയുടെ പ്രയോഗം, ജാതി മതാടിസ്ഥാനത്തിൽ വീടുകൾ വേർതിരിച്ച് അതതു വിഭാഗങ്ങളിൽപ്പെട്ട നേതാക്കളെ പ്രചാരണത്തിനു നിയോഗിച്ചെന്ന വിമർശനം, മുഖ്യമന്ത്രിയും മന്ത്രിമാരും ദിവസങ്ങളോളം മണ്ഡലത്തിൽ ക്യാംപ് ചെയ്തുള്ള പ്രചാരണം ഭരണത്തെ ബാധിച്ചെന്ന ആക്ഷേപം തുടങ്ങിയവയും നേരിടേണ്ടി വന്നു. 

ADVERTISEMENT

 ഏറ്റവുമൊടുവിൽ വ്യാജ വിഡിയോ വിവാദം യുഡിഎഫിനെതിരെ പ്രചാരണവിഷയമാക്കിയെങ്കിലും അതും വേണ്ടത്ര ഏശിയില്ല. മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന്റെ ഇടതുമുന്നണി പ്രവേശനം സിപിഎം ആഘോഷിച്ചെങ്കിലും പ്രചാരണത്തിൽ കാര്യമായ ഗുണം കിട്ടിയില്ല.സിൽവർലൈനിന്റെ ഭാഗമായി കല്ലിടേണ്ടെന്ന തീരുമാനം തങ്ങളുടെ പ്രക്ഷോഭഫലമാണെന്ന വാദവുമായാണു യുഡിഎഫ് പ്രചാരണം നടത്തിയത്.‍ എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന വാശിക്കുള്ള തിരിച്ചടി കൂടിയായി യുഡിഎഫിന്റെ വിജയത്തെ വ്യാഖ്യാനിക്കാം.

പാർട്ടിയിലും പ്രശ്നമാകാം

ADVERTISEMENT

2021 ലെ തോൽവി ഏതാനും നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയിൽ അവസാനിച്ചു. ഇത്തവണ പാർട്ടി സ്ഥാനാർഥി വേണമെന്നു ജില്ലാ നേതൃത്വം ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന നേതൃത്വം പാർട്ടി ചിഹ്നത്തിൽ ഒരു സ്ഥാനാർഥിയെ കണ്ടെത്തിക്കൊടുത്തു. 2021 ൽ ഇടതു സ്വതന്ത്രൻ 45,510 വോട്ടിൽ ഒതുങ്ങിയതിന്റെയും യുഡിഎഫിന് 14,329 വോട്ട് ഭൂരിപക്ഷം ലഭിച്ചതിന്റെയും പേരിൽ സംഘടനാ നടപടി സ്വീകരിച്ച പാർട്ടി, ഇക്കുറി സ്വന്തം ചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടായിട്ടും കാൽ ലക്ഷം വോട്ടിനു തോറ്റതിന് എന്തു നടപടി സ്വീകരിക്കുമെന്ന ചോദ്യം ഉയരുന്നു നടപടി ആർക്കെതിരെയെന്നതു രണ്ടാമത്തെ ചോദ്യം.

ഉപതിരഞ്ഞെടുപ്പിനുവേണ്ടി സിപിഎം ചെലവിട്ട ഉൗർജവും സന്നാഹവും സമാനതകളില്ലാത്തതാണ്. എംഎൽഎമാർ വോട്ട് ചോദിച്ചെത്താത്ത വീടുകൾ മണ്ഡലത്തിലില്ല. മന്ത്രിമാരും വീടുകൾ കയറിയിറങ്ങി. തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്തു മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചുവന്ന് മുഴുവൻ ലോക്കൽ കമ്മിറ്റി യോഗങ്ങളിലും 4 ദിവസം പങ്കെടുത്തു. നാലു ദിവസം കൊണ്ട് 5 പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. ഇടതുമുന്നണിയുടെ സന്നാഹങ്ങൾ കണ്ടുപകച്ച യുഡിഎഫും പ്രചാരണത്തിനു മൂർച്ച കൂട്ടി.

തൃക്കാക്കരയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ 15,000 വോട്ടിന്റെയെങ്കിലും അന്തരമുണ്ട്. അത് ഉൾക്കൊള്ളാതെയാണു വട്ടിയൂർക്കാവും കോന്നിയും ഇവിടെ ആവർത്തിക്കുമെന്നു പ്രഖ്യാപിച്ചത്. മറ്റു മണ്ഡലങ്ങളിൽ വിജയം കണ്ട പ്രചാരണ രീതിയാണ് സിപിഎം ഇവിടെ പയറ്റിയതെങ്കിലും പാളി. 

Content Highlight: Thrikkakara by-election