മഹാരാജാസ് കോളജ് ക്യാംപസിലെ പ്രണയവും രാഷ്ട്രീയവും; ആദ്യം മേഴ്സി, ഇപ്പോൾ ഉമ
കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജ് ക്യാംപസിലെ പ്രണയവും രാഷ്ട്രീയവും ഇടകലരുന്ന കഥകളിലെ നായികമാരാണ് ഉമയും മേഴ്സിയും. മഹാരാജാസിലെ പൂർവ വിദ്യാർഥിയായ മേഴ്സി പിന്നീട് മേഴ്സി രവിയായി; കോട്ടയത്തിന്റെ ആദ്യ വനിതാ എംഎൽഎ ആയി. ഉമ ഹരിഹരൻ പിന്നീട് ഉമ തോമസ് ആയി | Mercy Ravi | Uma Thomas | Manorama News

കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജ് ക്യാംപസിലെ പ്രണയവും രാഷ്ട്രീയവും ഇടകലരുന്ന കഥകളിലെ നായികമാരാണ് ഉമയും മേഴ്സിയും. മഹാരാജാസിലെ പൂർവ വിദ്യാർഥിയായ മേഴ്സി പിന്നീട് മേഴ്സി രവിയായി; കോട്ടയത്തിന്റെ ആദ്യ വനിതാ എംഎൽഎ ആയി. ഉമ ഹരിഹരൻ പിന്നീട് ഉമ തോമസ് ആയി; ഇപ്പോൾ തൃക്കാക്കരയുടെ ആദ്യ വനിതാ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
കെഎസ്‌യു നേതാവായിരുന്ന വയലാർ രവിയുമായുള്ള മേഴ്സിയുടെ പ്രണയം തുടങ്ങുന്നത് ക്യാംപസിനുള്ളിലാണ്, 1960 കളിൽ. പിന്നീട് 20 വർഷത്തിനപ്പുറം അന്നത്തെ കെഎസ്‌യു പ്രസിഡന്റ് പി.ടി തോമസും ഉമയും ആദ്യമായി കണ്ടുമുട്ടുന്നതും അതേ മഹാരാജാസിന്റെ ഇടവഴിയിൽ.
വീട്ടുകാർ കല്യാണാലോചന തുടങ്ങിയപ്പോൾ, വീട്ടിൽ നേരിട്ടു വന്ന് ഇറക്കിക്കൊണ്ടുപോകണമെന്നു ശാഠ്യം പിടിച്ച ഉമയെ പി.ടി. കൈപിടിച്ച് ഇറക്കിക്കൊണ്ടു വന്നു. കല്യാണസാരിയും താലിയും വാങ്ങിവച്ചതു മേഴ്സി രവിയായിരുന്നു.1982ൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ചഉമ 84ൽ വൈസ് ചെയർമാനായി.
Content Highlight: Mercy Ravi, Uma Thomas