തീർഥാടക ദുരിതം അറിയാൻ വനപാതയിലൂടെ
കൊല്ലം ∙ വനപാതയിലൂടെ ആദ്യമായി നടന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് ആണ് പ്രയാർ ഗോപാലകൃഷ്ണൻ. തീർഥാടകരുടെ ദുരിതം മനസ്സിലാക്കാൻ എരുമേലിയിൽ നിന്നു 44 കിലോമീറ്റർ ദൂരം നടന്നു പമ്പയിൽ എത്തുകയായിരുന്നു. ഇതിനിടയിൽ പല പ്രശ്നങ്ങളും തൽക്ഷണം പരിഹരിക്കുകയും ചെയ്തു. | Prayar Gopalakrishnan | Manorama News

കൊല്ലം ∙ വനപാതയിലൂടെ ആദ്യമായി നടന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് ആണ് പ്രയാർ ഗോപാലകൃഷ്ണൻ. തീർഥാടകരുടെ ദുരിതം മനസ്സിലാക്കാൻ എരുമേലിയിൽ നിന്നു 44 കിലോമീറ്റർ ദൂരം നടന്നു പമ്പയിൽ എത്തുകയായിരുന്നു. ഇതിനിടയിൽ പല പ്രശ്നങ്ങളും തൽക്ഷണം പരിഹരിക്കുകയും ചെയ്തു.
അഴുത വരെ വാഹനത്തിലായിരുന്നു യാത്ര. തുടർന്നാണ് കാൽനടയാത്ര ആരംഭിച്ചത്.
അപകടത്തെ തുടർന്നു നടത്തിയ ശസ്ത്രക്രിയയിൽ കാലിൽ ഇട്ട സ്റ്റീൽ കമ്പിയുടെ പ്രയാസത്തെ അതിജീവിച്ചായിരുന്നു മലകയറ്റം. കാട്ടുകല്ലുകൾ നിറഞ്ഞ പാതയിലൂടെ ക്ലേശിച്ചും മരങ്ങളുടെവേരുകളിൽ പിടിച്ചുമാണു കുത്തനെയുള്ള കയറ്റം കയറിയത്. ജനവാസ കേന്ദ്രമായ അഴുതയിലെ വെളിച്ചക്കുറവും കുളിക്കടവ് ഇല്ലായ്മയും ശ്രദ്ധയിൽപ്പെട്ടതോടെ ഇവ പരിഹരിക്കാൻ നടപടി സ്വീകരിച്ചു.
കല്ലിടാംകുന്ന്, ഇഞ്ചപ്പാറകോട്ട, മുക്കുഴി, പുതുശേരി, കരിയിലാംതോട്, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവിടങ്ങളിലെ ദുരിതങ്ങൾ കണ്ടും കേട്ടും മനസ്സിലാക്കി. ആദിവാസികൾ മാത്രം പറഞ്ഞിരുന്ന വെള്ളാരംചിറ്റ, കൂട്ടുകല്ല് എന്നിവ പുറം ലോകത്തിനു കാട്ടിക്കൊടുത്തു. കരിമലയുടെ നെറുകയിൽ കഞ്ഞി വയ്ക്കാൻ ശുദ്ധജലം കിട്ടുന്നില്ലെന്ന പരാതി വനം വകുപ്പിന് ഓഫിസിൽ നിന്നു വെള്ളം ലഭ്യമാക്കി അപ്പോൾ തന്നെ പരിഹരിച്ചു. കരിമലയിൽ കഞ്ഞിസദ്യ നടത്തുന്ന ഗുരുമൂർത്തി ചെട്ടിയാരുടെ അന്നദാന ക്യാംപിൽ ആയിരുന്നു ഉച്ചഭക്ഷണം. അഴുതയിൽ നിന്നാരംഭിച്ച നടത്ത പമ്പയിൽ എത്തിയപ്പോൾ ഒൻപതര മണിക്കൂർ പിന്നിട്ടിരുന്നു.
Content Highlight: Prayar Gopalakrishnan