6 മണിക്കൂറിനുള്ളിൽ ഇട്ടത് 24 മുട്ട; ചിന്നു ശരിക്കും മുട്ടക്കോഴി!
അമ്പലപ്പുഴ ∙ വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി കോഴി 6 മണിക്കൂറിനുള്ളിൽ 24 മുട്ടയിട്ടു. പുന്നപ്ര തെക്ക് ചെറകാട്ടിൽ സി.എൻ.ബിജുകുമാറിന്റെ വീട്ടിലെ ബിവി 380 എന്ന സങ്കരയിനം കോഴിയാണ് ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിൽ ഇത്രയും മുട്ടകളിട്ടത്. ബിജുകുമാറിന്റെ മക്കൾ ‘ചിന്നു’ എന്ന്

അമ്പലപ്പുഴ ∙ വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി കോഴി 6 മണിക്കൂറിനുള്ളിൽ 24 മുട്ടയിട്ടു. പുന്നപ്ര തെക്ക് ചെറകാട്ടിൽ സി.എൻ.ബിജുകുമാറിന്റെ വീട്ടിലെ ബിവി 380 എന്ന സങ്കരയിനം കോഴിയാണ് ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിൽ ഇത്രയും മുട്ടകളിട്ടത്. ബിജുകുമാറിന്റെ മക്കൾ ‘ചിന്നു’ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന കോഴിയാണ് ‘കൂട്ട മുട്ടയിടൽ’കൊണ്ട് അത്ഭുതമായത്.
ഇന്നലെ രാവിലെ ചിന്നു മുടന്തി നടക്കുന്നതും ശ്രദ്ധിച്ച ബിജുകുമാർ തൈലം പുരട്ടിയ ശേഷം മറ്റു കോഴികളിൽനിന്ന് ഇതിനെ മാറ്റി നിർത്തി. അൽപനേരം കഴിഞ്ഞ് തുടർച്ചയായി മുട്ടയിടുകയായിരുന്നു. അസാധാരാണ മുട്ടയിടൽ അറിഞ്ഞ് എത്തിയ നാട്ടുകാരുടെ മുന്നിലും ചിന്നു മുട്ടയിടൽ തുടർന്നു.
8 മാസം പ്രായമായ ചിന്നുവിനെ ഉൾപ്പെടെ 23 കോഴികളെ ബാങ്ക് വായ്പയെടുത്ത് 7 മാസം മുൻപാണ് ബിജുവും ഭാര്യ മിനിയും ചേർന്ന് വാങ്ങിയത്. സംഭവം അപൂർവമാണെന്നും ശാസ്ത്രീയ പഠനങ്ങൾക്കു ശേഷം മാത്രമേ ഇങ്ങനെ സംഭവിക്കുന്നതിന്റെ കാരണം വ്യക്തമാകൂ എന്നും മണ്ണുത്തി വെറ്ററിനറി സർവകലാശാല പോൾട്രി ആൻഡ് ഡക് ഫാം അസി.പ്രഫ. ബിനോജ് ചാക്കോ പറഞ്ഞു.
Content Highlights: Hen, Eggs