കൊച്ചി ∙ കേരളത്തിന്റെ ഭൗമ ഘടനയെയും സവിശേഷമായ എല്ലാ ആവാസ വ്യവസ്ഥകളെയും ബാധിക്കുന്നതാണു നിർദിഷ്ട സിൽവർലൈൻ പദ്ധതിയെന്നു ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണ്ടെത്തൽ. പദ്ധതിയുടെ സാമൂഹിക, പരിസ്ഥിതി ആഘാതം ഗുരുതരമാണ്. ഇതു കേരളത്തിന്റെ കെട്ടുറപ്പിനെ ഗൗരവതരമായി സ്വാധീനിക്കുമെന്നു പരിഷത് സംസ്ഥാന സമ്മേളനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരളത്തിന്റെ ഭൗമ ഘടനയെയും സവിശേഷമായ എല്ലാ ആവാസ വ്യവസ്ഥകളെയും ബാധിക്കുന്നതാണു നിർദിഷ്ട സിൽവർലൈൻ പദ്ധതിയെന്നു ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണ്ടെത്തൽ. പദ്ധതിയുടെ സാമൂഹിക, പരിസ്ഥിതി ആഘാതം ഗുരുതരമാണ്. ഇതു കേരളത്തിന്റെ കെട്ടുറപ്പിനെ ഗൗരവതരമായി സ്വാധീനിക്കുമെന്നു പരിഷത് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സിൽവർലൈൻ കടന്നുപോകുന്ന 30 മീറ്റർ പ്രദേശത്തെയും അതിന് ഇരുവശത്തുമുള്ള 85 മീറ്റർ പ്രദേശത്തെയും പ്രത്യേകമായി എടുത്താണു പഠനം നടത്തിയത്. പ്രളയതടങ്ങൾ, നീരൊഴുക്ക് തുടങ്ങിയ സ്വാഭാവിക അവസ്ഥകളെയും സാമൂഹിക, സാമ്പത്തിക വ്യവസ്ഥകളെയും ഒരേ സമയം ബാധിക്കുന്നതാണിത്.
പാത കടന്നുപോകുന്ന 202 കിലോമീറ്റർ പ്രളയസാധ്യത മേഖലയാണ്. ഇവിടെത്തന്നെ 1050 ഏക്കർ സ്ഥലത്ത് ഉയർന്ന എംബാർക്മെന്റുകളോ കട്ടിങ്ങുകളോ ആണു നിർമിക്കുന്നതെന്നതു പ്രതിസന്ധി വർധിപ്പിക്കുന്നു. 204 സ്ഥലങ്ങളിൽ അരുവികളെയും 57 സ്ഥലങ്ങളിൽ നദികളെയോ ജലാശയങ്ങളെയോ മുറിച്ചു കടന്നുപോകുന്നു. അഞ്ഞൂറോളം അടിപ്പാതകളും അത്രതന്നെ പാലങ്ങളും പുതുതായി നിർമിക്കേണ്ടിവരും.

ADVERTISEMENT

വംശനാശ ഭീഷണി നേരിടുന്ന 47 ഇനം മത്സ്യങ്ങളുടെയും ഒട്ടേറെ ദേശാടന പക്ഷികളുടെയും ആവാസ വ്യവസ്ഥയിലൂടെയാണു സിൽവർലൈൻ കടന്നുപോകുന്നത്. പാത കടന്നുപോകുന്ന 30 മീറ്റർ പരിധിയിൽ 7409 വീടുകളും 33 ഫ്ലാറ്റുകളും വരുന്നുണ്ട്. 8469 കെട്ടിടങ്ങൾ പൊളിക്കണം. സ്കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളും ഇതിൽപ്പെടും. 1927 ഏക്കർ കൃഷി സ്ഥലം നഷ്ടമാകും. ജനങ്ങളുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും ചർച്ച ചെയ്യാൻ സർക്കാർ തയാറാവണം.

English Summary: Silver Line Project Will Affects Eco System of Kerala, Says Kerala Sasthra Sahithya Parishad