ബെംഗളൂരു∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യ സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള ഇടതുമുന്നണി തീരുമാനത്തിനൊപ്പം നിൽക്കുമെന്നു കേരളത്തിൽ നിന്നുള്ള ജനതാദൾ എസ് നേതാക്കൾ പാർട്ടി ദേശീയ അധ്യക്ഷൻ ദേവെഗൗഡയെ അറിയിച്ചു. കേരള ഘടകം പ്രസിഡന്റ് മാത്യു.ടി തോമസ് എംഎൽഎ, മന്ത്രി കെ.കൃഷ്ണൻകുട്ടി | Presidential Poll | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യ സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള ഇടതുമുന്നണി തീരുമാനത്തിനൊപ്പം നിൽക്കുമെന്നു കേരളത്തിൽ നിന്നുള്ള ജനതാദൾ എസ് നേതാക്കൾ പാർട്ടി ദേശീയ അധ്യക്ഷൻ ദേവെഗൗഡയെ അറിയിച്ചു. കേരള ഘടകം പ്രസിഡന്റ് മാത്യു.ടി തോമസ് എംഎൽഎ, മന്ത്രി കെ.കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ ദേവെഗൗഡയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം എൻഡിഎയ്ക്ക് പിന്തുണ നൽകുന്ന കാര്യം പാർട്ടി കേന്ദ്ര ഘടകം ഇതേവരെ ഒൗദ്യോഗികമായി ചർച്ച ചെയ്തിട്ടില്ലെന്നും മാത്യു ടി തോമസ് അറിയിച്ചു. 

എൽജെഡിയുമായുള്ള ലയനത്തിന്റെ കാര്യത്തിൽ ദേവെഗൗഡയുടെ ഭാഗത്തു നിന്നു നേരത്തേ തന്നെ പച്ചക്കൊടി ലഭിച്ചിട്ടുണ്ട്. എൽജെഡി നേതൃത്വവൂമായി കൂടിയാലോചിച്ച് മുന്നോട്ടു പോകുമെന്നും മാത്യു ടി. തോമസ് പറഞ്ഞു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സി.കെ നാണു, ലോഹിതദാസൻ നാടാർ, കെ.ലോഹ്യ, മുരുഗദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

ADVERTISEMENT

English Summary: Janata Dal kerala leaders to stand by ldf in Presidential Poll