തിരുവനന്തപുരം ∙ പ്രമുഖ ഗാന്ധിയനും കേരളത്തിലെ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരനും സ്വാതന്ത്ര്യസമര സേനാനിയുമായ നെയ്യാറ്റിൻകര പി.ഗോപിനാഥൻ നായർ വിടവാങ്ങി. നാളെ നൂറാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് വേർപാട്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ | P Gopinathan Nair | P Gopinathan Nair Passed Away | Gandhian | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രമുഖ ഗാന്ധിയനും കേരളത്തിലെ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരനും സ്വാതന്ത്ര്യസമര സേനാനിയുമായ നെയ്യാറ്റിൻകര പി.ഗോപിനാഥൻ നായർ വിടവാങ്ങി. നാളെ നൂറാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് വേർപാട്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാത്രി 8.40 നായിരുന്നു.

മേയ് 9ന് തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. ഇന്നു രാവിലെ 8 മുതൽ 10 വരെ ആശുപത്രിയിൽ പൊതുദർശനം. 11 മുതൽ 12 വരെ തിരുവനന്തപുരം തൈക്കാട് ഗാന്ധി ഭവനിൽ പൊതുദർശനം. ഉച്ചയ്ക്ക് 1 മുതൽ 4 വരെ നെയ്യാറ്റിൻകര മുനിസിപ്പൽ ടൗൺഹാളിൽ പൊതുദർശനത്തിനു ശേഷം നാലരയോടെ മൃതശരീരം ടിബി ജംക്‌ഷനിലെ ‘നാരായണീയം’ എന്ന വസതിയിലെത്തിക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. 

ADVERTISEMENT

11–ാം വയസ്സിൽ നെയ്യാറ്റിൻകരയിൽ വച്ച് മഹാത്മാഗാന്ധിയെ നേരിൽ കണ്ടതോടെയാണു ഗാന്ധിയൻ മാർഗത്തിലേക്കു തിരിഞ്ഞത്. പിന്നീട് സ്റ്റേറ്റ് കോൺഗ്രസിൽ സജീവമായി. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ജയിൽവാസം അനുഷ്ഠിച്ചു. 51ൽ കെ.കേളപ്പന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ഗാന്ധി സ്മാരക നിധിയിൽ പ്രവർത്തനം തുടങ്ങി, പിൽക്കാലത്ത് അധ്യക്ഷനുമായി.

തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ കാലത്ത് നിസ്സാരമായി ലഭിക്കുമായിരുന്ന സർക്കാർ സർവീസ് വേണ്ടെന്നു വച്ച് കൊൽക്കത്ത ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാലയിൽ ഗവേഷകനായി. പഠനശേഷം ചൈനയിലെ കൾചറൽ അറ്റാഷെ ആയി നിയമനം ലഭിക്കുമായിരുന്നെങ്കിലും വേണ്ടെന്നു വച്ച്, വാർധയിൽ മഹാത്മജി സ്‌ഥാപിച്ച സേവാഗ്രാം ആശ്രമത്തിലെത്തി. ഗാന്ധിയന്മാരുടെ കേന്ദ്ര സംഘടനയായ സർവോദയ സമാജം രൂപീകരിക്കുന്നതിൽ പങ്കു വഹിച്ചു.

ADVERTISEMENT

2003ൽ മാറാട് കലാപമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി, സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഗോപിനാഥൻ നായരുടെ സഹായം തേടി. ആ ഫലപ്രദമായ ഇടപെടലിനെത്തുടർന്നാണ് മാറാട് ശാന്തമായത്.കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താനും മുന്നിലുണ്ടായിരുന്നു. 2016ൽ പത്മശ്രീ ലഭിച്ചു. ഭാര്യ: എൽ. സരസ്വതി അമ്മ (മുൻ വെൽഫെയർ ഓഫിസർ, സാമൂഹിക ക്ഷേമ വകുപ്പ്).

English Summary: Freedom fighter and famous Gandhian P Gopinathan Nair passes away

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT