കുഞ്ഞുങ്ങളിൽ തക്കാളിപ്പനി പടരുന്നു; സ്വയം ചികിത്സ അരുത്
തിരുവനന്തപുരം∙ സംസ്ഥാനത്തു പല ജില്ലകളിലും കുട്ടികളിൽ തക്കാളിപ്പനി (ഹാൻഡ്, ഫുട്ട് ആൻഡ് മൗത്ത് ഡിസീസ്) പടരുകയാണ്. പൊതുവേ 5 വയസ്സിൽ താഴെയുള്ളവർക്കാണു വൈറസ് മൂലമുള്ള ഈ രോഗം പിടിപെടുന്നത്. അപകടകരമല്ലെങ്കിലും അപൂർവമായി മസ്തിഷ്ക ജ്വരത്തിനു വരെ കാരണമായേക്കാം | Tomato fever | Manorama News

തിരുവനന്തപുരം∙ സംസ്ഥാനത്തു പല ജില്ലകളിലും കുട്ടികളിൽ തക്കാളിപ്പനി (ഹാൻഡ്, ഫുട്ട് ആൻഡ് മൗത്ത് ഡിസീസ്) പടരുകയാണ്. പൊതുവേ 5 വയസ്സിൽ താഴെയുള്ളവർക്കാണു വൈറസ് മൂലമുള്ള ഈ രോഗം പിടിപെടുന്നത്. അപകടകരമല്ലെങ്കിലും അപൂർവമായി മസ്തിഷ്ക ജ്വരത്തിനു വരെ കാരണമായേക്കാം എന്നതിനാൽ കൃത്യസമയത്തു ചികിത്സ ഉറപ്പാക്കണമെന്നു ഡോക്ടർമാർ നിർദേശിക്കുന്നു.
∙ ലക്ഷണങ്ങൾ
പനി, ക്ഷീണം, സന്ധിവേദന എന്നിവയ്ക്കൊപ്പം കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും കൈകാൽ മുട്ടുകളിലും പിൻഭാഗത്തും ചുവന്ന കുമിളകളും കുരുക്കളും പ്രത്യക്ഷപ്പെടും. വയറു വേദന, ഓക്കാനം, ഛർദി, വയറിളക്കം എന്നിവയും ഉണ്ടാകാം. കൈകാലുകളിലെ രക്തചംക്രമണം തടസ്സപ്പെടുന്നതു മൂലമുള്ള പ്രശ്നങ്ങളും ഉണ്ടാകും.
∙ ചികിത്സയും പരിചരണവും
സ്വയം ചികിത്സ അരുത്. ഡോക്ടറുടെ മാർഗനിർദേശം തേടണം. സാധാരണ 7 –10 ദിവസത്തിനകം ഭേദമാകും.
രോഗം വന്ന കുഞ്ഞുങ്ങളുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ദേഹത്തു വരുന്ന കുരുക്കൾ ചൊറിഞ്ഞു പൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം. കുളിപ്പിക്കുമ്പോൾ തേച്ചുരച്ചു കഴുകരുത്. വായ്ക്കകത്തെ അസ്വസ്ഥതയ്ക്ക് ആശ്വാസമായി തണുപ്പുള്ള ഭക്ഷണങ്ങൾ കൊടുക്കാം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. വിശ്രമവും ആവശ്യം.
∙ രോഗവ്യാപനം
രോഗബാധിതരിൽ നിന്നു നേരിട്ടാണു മറ്റുള്ളവരിലേക്കു പകരുന്നത്. മൂക്കിലെ സ്രവം, ഉമിനീർ, തൊലിപ്പുറത്തെ കുമിളകളിൽ നിന്നുള്ള സ്രവം എന്നിവ വഴി മറ്റൊരാളിലേക്കു വൈറസ് എത്തും.
∙ പ്രതിരോധം
മലമൂത്ര വിസർജനത്തിനു ശേഷവും ഭക്ഷണം കഴിക്കുന്നതിനു മുൻപും കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പൊത്തിപ്പിടിക്കുകയും കൈ കഴുകുകയും വേണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നവർ തൊടുന്നതിനു മുൻപും ശേഷവും കൈ സോപ്പിട്ടു കഴുകണം. മറ്റു കുട്ടികളുമായുള്ള ഇടപെടുന്നത് ഒഴിവാക്കണം. രോഗബാധിതരുടെ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റുള്ളവർ, പ്രത്യേകിച്ച് കുട്ടികൾ ഉപയോഗിക്കാൻ അനുവദിക്കരുത്.
Content Highlight: Tomato fever