ഗാർഹിക ജല കണക്‌ഷൻ: വാട്ടർ ചാർജിനൊപ്പം മറ്റ് ചാർജുകളുടെ 20% അടച്ച് പുനഃസ്ഥാപിക്കാം
തിരുവനന്തപുരം ∙ കുടിശികയെത്തുടർന്നു കണക്‌ഷൻ വിഛേദിക്കപ്പെട്ട ഗാർഹിക ഉപയോക്താക്കൾക്ക് യഥാർഥ വാട്ടർ ചാർജിനൊപ്പം സർചാർജ്, പിഴ തുടങ്ങിയ എല്ലാ ചാർജുകളുടെയും 20% മാത്രം അടച്ചാൽ കണക്‌ഷൻ പുനഃസ്ഥാപിച്ചു നൽകുന്നത് ജല അതോറിറ്റിയുടെ പരിഗണനയിൽ. ഗാർഹികേതര ഉപയോക്താക്കൾ വാട്ടർ ചാർജിനൊപ്പം | Kerala Water Authority | Government of Kerala | Manorama News

തിരുവനന്തപുരം ∙ കുടിശികയെത്തുടർന്നു കണക്‌ഷൻ വിഛേദിക്കപ്പെട്ട ഗാർഹിക ഉപയോക്താക്കൾക്ക് യഥാർഥ വാട്ടർ ചാർജിനൊപ്പം സർചാർജ്, പിഴ തുടങ്ങിയ എല്ലാ ചാർജുകളുടെയും 20% മാത്രം അടച്ചാൽ കണക്‌ഷൻ പുനഃസ്ഥാപിച്ചു നൽകുന്നത് ജല അതോറിറ്റിയുടെ പരിഗണനയിൽ. ഗാർഹികേതര ഉപയോക്താക്കൾ വാട്ടർ ചാർജിനൊപ്പം മറ്റെല്ലാ ചാർജുകളുടെയും 50% അടച്ചാൽ കണക്‌ഷൻ പുനഃസ്ഥാപിച്ചേക്കും. വെള്ളം ലഭിക്കാതിരുന്ന കാലയളവിലെ ബില്ലുകളിലെ വാട്ടർ ചാർജിന്റെ 10% ഈടാക്കി പിഴയും മറ്റും ഒഴിവാക്കി നൽകാനും ശുപാർശയുണ്ട്.
ആംനെസ്റ്റി പദ്ധതിയെക്കുറിച്ച് അതോറിറ്റി റവന്യു ഓഫിസർമാരുടെ അവലോകന യോഗത്തിൽ ചർച്ച ചെയ്ത ശുപാർശകൾ എംഡി എസ്.വെങ്കിടേശപതിക്ക് ഉടൻ കൈമാറും. തുടർന്ന് അംഗീകാരത്തിനായി സർക്കാരിനു സമർപ്പിക്കും. ബിപിഎൽ വിഭാഗം ഉപയോക്താക്കൾ 15 കിലോ ലീറ്ററിൽ കൂടുതൽ ജലം ഉപയോഗിച്ചതിനെത്തുടർന്നുള്ള കുടിശികയുടെ 50% അടച്ചാൽ ബാക്കി തുക ഒഴിവാക്കുന്നതും പരിഗണിക്കുന്നു.
മറ്റു ശുപാർശകൾ
∙ കോവിഡ് കാലത്ത് (2020 മാർച്ച് 1 – 2021 ഓഗസ്റ്റ് 31) ഗാർഹികേതര കണക്‌ഷനുകളിൽ ചോർച്ച വന്നിട്ടുണ്ടെങ്കിൽ, ഗാർഹിക കണക്‌ഷനുകൾക്ക് നൽകി വരുന്ന ലീക്കേജ് ആനുകൂല്യം നൽകും.
∙ തദ്ദേശസ്ഥാപനങ്ങൾ നൽകിയ മീറ്റർ ഇല്ലാത്ത ആരാധനാലയങ്ങൾക്ക് മിനിമം ചാർജ് അടച്ച് പുതിയ മീറ്റർ സ്ഥാപിച്ചാൽ ക്രമപ്പെടുത്തി നൽകും.
∙ 3 വർഷത്തിലധികമായി മീറ്റർ റീഡിങ് ഇല്ലാത്തതും ബില്ലുകൾ കൊടുക്കാത്തതുമായ ഉപയോക്താക്കൾക്ക് വാട്ടർ ചാർജ് മാത്രം ഈടാക്കി മറ്റു ചാർജുകൾ ഒഴിവാക്കി നൽകും.
English Summary: Household water connection charge