പണമയച്ചത് റിസോർട്ടിന്റെ അക്കൗണ്ട് വഴി; ഞങ്ങൾക്കെതിരെ കള്ളക്കേസ്: ബാബുരാജ്
സിനിമാ നിർമാണത്തിനായി വാങ്ങിയ 3 കോടി രൂപ തിരിച്ചു നൽകിയില്ലെന്ന് ആരോപിച്ചു തനിക്കും ഭാര്യ വാണി വിശ്വനാഥിനും എതിരെ എടുത്തതു കള്ളക്കേസാണെന്നും അതിനെതിരെ കോടതിയെ സമീപിക്കുമെന്നും നടൻ ബാബുരാജ്...Babu Raj, Babu Raj Manorama news, Babu Raj Cheating case,

കൊച്ചി ∙ സിനിമാ നിർമാണത്തിനായി വാങ്ങിയ 3 കോടി രൂപ തിരിച്ചു നൽകിയില്ലെന്ന് ആരോപിച്ചു തനിക്കും ഭാര്യ വാണി വിശ്വനാഥിനും എതിരെ എടുത്തതു കള്ളക്കേസാണെന്നും അതിനെതിരെ കോടതിയെ സമീപിക്കുമെന്നും നടൻ ബാബുരാജ്.
‘ഡിനു തോമസ് സംവിധാനം ചെയ്ത് 2017ൽ പുറത്തിറക്കിയ ‘കൂദാശ’യുടെ ഷൂട്ടിങ് മൂന്നാറിൽ ആയിരുന്നു. ഒഎംആർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റിയാസ്, ഒമർ എന്നിവരായിരുന്നു നിർമാണം. താമസവും ഭക്ഷണവും എന്റെ റിസോർട്ടിൽ ആയിരുന്നു. അന്നു ഷൂട്ടിങ് ചെലവിലേക്കായി നിർമാതാക്കൾ പണം അയച്ചതു റിസോർട്ടിന്റെ അക്കൗണ്ട് വഴിയാണ്. നിർമാതാക്കളുടെ കേസുള്ളതിനാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാതെ വന്നപ്പോൾ എന്റെ നിർമാണ കമ്പനി വഴി ആണു ചിത്രം റിലീസ് ചെയ്തത്.
‘നിർമാതാക്കളുടെ ആവശ്യപ്രകാരം സാറ്റലൈറ്റ് അവകാശം വിൽക്കാൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട്, ആ ആവശ്യം ഭീഷണി ആയപ്പോൾ ഞാൻ ആലുവ എസ്പി ഓഫിസിൽ പരാതി നൽകി. നിർമാതാക്കളെ പൊലീസ് പലവട്ടം വിളിച്ചിട്ടും സ്റ്റേഷനിൽ വന്നില്ല’ – ബാബുരാജ് പറഞ്ഞു.
English Summary: Cheating case against actor Babu Raj