നടി കേസ്: വനിതാ ജഡ്ജിക്കെതിരെ അതിജീവിത
കൊച്ചി ∙ നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ അതിജീവിതയായ നടി തനിക്കു നീതി കിട്ടുമെന്നു പ്രതീക്ഷയില്ലെന്നു കാണിച്ചു വിചാരണ കോടതി വനിതാ ജഡ്ജിക്കെതിരെ നൽകിയ അപേക്ഷ ഹൈക്കോടതി റജിസ്ട്രാർ ജനറലിനു കൈമാറി. പുതിയ സിബിഐ കോടതി ജഡ്ജിയെ നിയമിച്ച സാഹചര്യത്തിൽ Survivor in actress assault case, actress assault case, actress attack case, Crime News, Dileep, Dileep Case, Crime News, Crime Kerala

കൊച്ചി ∙ നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ അതിജീവിതയായ നടി തനിക്കു നീതി കിട്ടുമെന്നു പ്രതീക്ഷയില്ലെന്നു കാണിച്ചു വിചാരണ കോടതി വനിതാ ജഡ്ജിക്കെതിരെ നൽകിയ അപേക്ഷ ഹൈക്കോടതി റജിസ്ട്രാർ ജനറലിനു കൈമാറി. പുതിയ സിബിഐ കോടതി ജഡ്ജിയെ നിയമിച്ച സാഹചര്യത്തിൽ കേസ് മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ എറണാകുളത്തെ ഏതു വനിതാ ജഡ്ജിയുടെ കോടതിയിലേക്കും മാറ്റാമെന്നും എന്നാൽ നിലവിൽ വിചാരണ നടത്തുന്ന വനിതാ ജഡ്ജിയുടെ കോടതിയിലേക്ക് മാറ്റില്ലെന്നാണു പ്രതീക്ഷയെന്നും അപേക്ഷയിൽ പറയുന്നു.
വിചാരണ നടക്കുന്ന എറണാകുളം സിബിഐ കോടതി ജഡ്ജിയെ മാറ്റിയതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിത ഹൈക്കോടതി റജിസ്ട്രാർക്കു (ജുഡീഷ്യൽ) അപേക്ഷ നൽകിയത്. നിലവിൽ സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന്റെ കോടതിയിലാണു വിചാരണ. എന്നാൽ കഴിഞ്ഞ ദിവസം സിബിഐ കോടതി ജഡ്ജിയായി തിരുവനന്തപുരം അഡീഷനൽ ജില്ലാ ജഡ്ജി കെ.െക. ബാലകൃഷ്ണനെ നിയമിച്ചിരുന്നു.
കേസിലെ നിർണായക തെളിവായ, കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് 2021 ജൂലൈ 19ന് ആരോ തുറന്നെന്ന ഫൊറൻസിക് പരിശോധന ഫലവും അതിജീവിത ചൂണ്ടിക്കാട്ടി. ദൃശ്യങ്ങൾ പുറത്തുപോയിരിക്കാം, അത് ഏതു സമയവും വൈറലാകുമെന്ന ഭീതിയിലാണു ജീവിക്കുന്നത്. ഇക്കാര്യങ്ങൾ വനിതാ ജഡ്ജിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പ്രതികളെ പിടികൂടാൻ നടപടിയെടുത്തില്ലെന്ന് അവർ പരാതിപ്പെട്ടു.
English Summary: Survivor in actress assault case wants judge changed