അവകാശിയില്ലാത്ത ബാങ്ക് നിക്ഷേപം ഏറ്റെടുക്കാൻ കടമ്പകളേറെ
തിരുവനന്തപുരം ∙ സഹകരണ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സഹകരണ വകുപ്പ് ആലോചന നടത്തിയെങ്കിലും തീരുമാനമായില്ല. സഹകരണ ബാങ്കുകളുടെ പ്രതിസന്ധി തരണം ചെയ്യാൻ സഞ്ചിത നിധി രൂപീകരിക്കുന്നതു സംബന്ധിച്ച | unclaimed bank deposits | bank deposits | Department of Cooperation | Manorama Online

തിരുവനന്തപുരം ∙ സഹകരണ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സഹകരണ വകുപ്പ് ആലോചന നടത്തിയെങ്കിലും തീരുമാനമായില്ല. സഹകരണ ബാങ്കുകളുടെ പ്രതിസന്ധി തരണം ചെയ്യാൻ സഞ്ചിത നിധി രൂപീകരിക്കുന്നതു സംബന്ധിച്ച ആലോചനകൾക്കിടയിലാണ് ചില ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങളുണ്ടെന്നും അവ സർക്കാർ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും നിർദേശമുയർന്നത്.
മലബാർ മേഖലയിലാണ് ഇത്തരം നിക്ഷേപം കൂടുതൽ. ഇത് ഏറ്റെടുക്കാൻ നിയമതടസ്സങ്ങൾ ഏറെയുണ്ട്. പൊതുമേഖലാ ബാങ്കുകൾക്കു പോലും ഇത്തരം നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിന് റിസർവ് ബാങ്ക് കർശന വ്യവസ്ഥ വച്ചിട്ടുണ്ട്. സാധ്യത പരിശോധിക്കാൻ സർക്കാർ നിർദേശം നൽകിയെങ്കിലും നടപ്പാകാനിടയില്ലെന്ന് സഹകരണ വകുപ്പ് അധികൃതർ പറയുന്നു. അതേസമയം, സഹകരണ ബാങ്കുകളിൽ നിന്ന് 500 കോടി രൂപയുടെ സഞ്ചിത നിധി രൂപീകരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്.
English Summary: Take over of unclaimed cooperative bank deposits