തിരുവനന്തപുരം ∙ കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയുടെ ഭാഗമായി തൃശൂരിൽ മഹാറാലി സംഘടിപ്പിക്കാൻ കെപിസിസി നേതൃയോഗം തീരുമാനിച്ചു. തേക്കിൻകാട് മൈതാനത്തു മഹാറാലിയിൽ 5 ലക്ഷം പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് ആലോചന. | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയുടെ ഭാഗമായി തൃശൂരിൽ മഹാറാലി സംഘടിപ്പിക്കാൻ കെപിസിസി നേതൃയോഗം തീരുമാനിച്ചു. തേക്കിൻകാട് മൈതാനത്തു മഹാറാലിയിൽ 5 ലക്ഷം പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് ആലോചന. ജാഥ കടന്നു പോകാത്ത 7 ജില്ലകളിലെ പ്രവർത്തകരെ സമീപ ജില്ലകളിലെ സ്വീകരണ കേന്ദ്രങ്ങളിൽ പങ്കാളികളാക്കും. കേന്ദ്രങ്ങൾ പിന്നീട് അറിയിക്കും.

യാത്രയുടെ വിജയത്തിനായി 16 മുതൽ 4 ദിവസത്തിനകം ജില്ലാ പ്രവർത്തക കൺവൻഷനുകൾ ചേരാനും സ്വാഗത സംഘം രൂപീകരിക്കാനും ഡിസിസി പ്രസിഡന്റുമാരോടു നിര്‍ദേശിച്ചു. തുടർന്ന് ബൂത്ത് തലം വരെ കൺവൻഷനുകൾ ചേരണം. 

ADVERTISEMENT

യാത്ര വിജയിപ്പിക്കുന്നതിനുള്ള ചെലവുകൾക്കായി ഓരോ ബൂത്ത് കമ്മിറ്റിക്കും 50,000 രൂപയുടെ കൂപ്പണുകൾ നൽകും. 11 ന് കേരളത്തിൽ പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്ര 19 ദിവസ പര്യടനത്തിനു ശേഷം നിലമ്പൂർ വഴി 30 ന് ഗൂഡല്ലൂരിലേക്കു കടക്കും. കേരളത്തിലെ ഏകോപനം കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനാണ്. 

ദേശീയതലത്തിൽ തീരുമാനിക്കുന്ന 100 സ്ഥിരം പദയാത്രികർക്കു പുറമേ, സംസ്ഥാനത്തു നിന്നും 100 പേരുണ്ടാകും. ഇവരുടെ പട്ടിക കെപിസിസി തയാറാക്കും. ഇവർക്കു പരിശീലനവും നൽകും.

ADVERTISEMENT

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ചേർന്നു ‘ഭാരത് ജോഡോ’ യാത്രയുടെ കൺട്രോൾ റൂം കെപിസിസി ഓഫിസിൽ ഉദ്ഘാടനം ചെയ്തു.

English Summary: Congress rally