കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ: പൈലിങ്ങിന് ഉറപ്പില്ലെങ്കിൽ കെട്ടിടം പൊളിക്കേണ്ടി വരുമെന്നു വിദഗ്ധർ
കോഴിക്കോട്∙ മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ രൂപകൽപനയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നും, കെട്ടിടത്തിന്റെ ഭാരം താങ്ങുന്ന തൂണുകളിൽ 90 ശതമാനവും ബലപ്പെടുത്തേണ്ടതുണ്ടെന്നും മദ്രാസ് ഐഐഐടി സംഘം. 15–20 കോടി രൂപയാണ് അറ്റകുറ്റപ്പണിക്ക് ഇപ്പോൾ ചെലവുകണക്കാക്കുന്നത്. | KSRTC Bus Terminal Kozhikode | Manorama News

കോഴിക്കോട്∙ മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ രൂപകൽപനയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നും, കെട്ടിടത്തിന്റെ ഭാരം താങ്ങുന്ന തൂണുകളിൽ 90 ശതമാനവും ബലപ്പെടുത്തേണ്ടതുണ്ടെന്നും മദ്രാസ് ഐഐഐടി സംഘം. 15–20 കോടി രൂപയാണ് അറ്റകുറ്റപ്പണിക്ക് ഇപ്പോൾ ചെലവുകണക്കാക്കുന്നത്. എന്നാൽ കെട്ടിടത്തിന്റെ വലുപ്പത്തിനനുസരിച്ച് ഭൂമിക്കടിയിലേക്കുള്ള പൈലിങ് പരിശോധിക്കേണ്ടി വരും. അതിനു വേണ്ടത്ര ഉറപ്പില്ലെങ്കിൽ കെട്ടിടം തന്നെ പൊളിച്ചു മാറ്റേണ്ട ഗുരുതര സ്ഥിതിയും ഉണ്ടായേക്കുമെന്നാണു തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ ഐഐടി സംഘം അറിയിച്ചിരിക്കുന്നത്.
കെട്ടിടത്തിലെ ഓരോ തൂണും കോൺക്രീറ്റും ഐഐടി സംഘം പരിശോധിച്ചിരുന്നു. രൂപകൽപന പ്രകാരമുള്ള നിർമാണം തന്നെയാണു കരാറുകാരൻ നടത്തിയിരിക്കുന്നതെന്നാണു കണ്ടെത്തൽ. എന്നാൽ, ഇത്രയും വലിയ കെട്ടിടത്തിന്റെ ഭാരം താങ്ങാൻ മാത്രമുള്ള കമ്പിയും സ്റ്റീലും ഉപയോഗിച്ചിട്ടുണ്ടോ എന്നു സംശയമാണ്. പ്രത്യേകിച്ചു പൈലിങ്ങിന്റെ കാര്യത്തിൽ. രൂപകൽപനയിലെ പ്രശ്നങ്ങളിലേക്കാണ് അതു വിരൽചൂണ്ടുന്നത്. ഭൂമിക്കടിയിലേക്ക് തുരന്ന് ബലവും ഉറപ്പും പരിശോധിക്കേണ്ടതുണ്ട്.
വേണ്ടത്ര ഉറപ്പില്ലെങ്കിൽ ചുറ്റിലും കോൺക്രീറ്റ് നിറയ്ക്കണം. എങ്കിലേ മുകൾ നിലകൾ ബലപ്പെടുത്തുമ്പോൾ കൂടുതലായി വരുന്ന ഭാരം താങ്ങാൻ സാധിക്കൂ. കോൺക്രീറ്റ് നിറച്ച് പൈലിങ് ബലപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ കെട്ടിടത്തിന്റെ നിലനിൽപു തന്നെ ആശങ്കയിലാണ്. ഭൂമിക്കടിയിലേക്ക് പരിശോധിച്ചു മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ എന്നും ഐഐടി സംഘം വ്യക്തമാക്കി.
Content Highlight: KSRTC Bus Terminal Kozhikode