തിരുവനന്തപുരം ∙ സ്വാതന്ത്ര്യ ദിനാഘോഷത്തിനു വിവിധ രാഷ്ട്രീയ പാർട്ടികൾ സജ്ജരായി. സിപിഎം സംസ്ഥാനത്തെ എല്ലാ പാർട്ടി ഓഫിസുകളിലും സ്ഥാപനങ്ങളിലും നാളെ പതാക ഉയർത്തും. തുടർന്നു ഭരണഘടനയുടെ ആമുഖം വായിച്ച് പാർട്ടി പ്രവർത്തകർ പ്രതിജ്ഞയെടുക്കും. എകെജി സെന്ററിൽ രാവിലെ 9ന് എസ്.രാമചന്ദ്രൻ പിളള പതാക ഉയർത്തും. | 75 Years of Independence | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്വാതന്ത്ര്യ ദിനാഘോഷത്തിനു വിവിധ രാഷ്ട്രീയ പാർട്ടികൾ സജ്ജരായി. സിപിഎം സംസ്ഥാനത്തെ എല്ലാ പാർട്ടി ഓഫിസുകളിലും സ്ഥാപനങ്ങളിലും നാളെ പതാക ഉയർത്തും. തുടർന്നു ഭരണഘടനയുടെ ആമുഖം വായിച്ച് പാർട്ടി പ്രവർത്തകർ പ്രതിജ്ഞയെടുക്കും. എകെജി സെന്ററിൽ രാവിലെ 9ന് എസ്.രാമചന്ദ്രൻ പിളള പതാക ഉയർത്തും. 

സ്വാതന്ത്ര്യദിനം ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളോടെയാണ് കെപിസിസി ആഘോഷിക്കുക. എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും വീടുകളിൽ ദേശീയ പതാക ഉയർത്തും. ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലത്തിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിക്കും. നാളെ രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് മുതിർന്ന നേതാക്കളായ എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് കെ.സുധാകരൻ ദേശീയ പതാക ഉയർത്തും. 

ADVERTISEMENT

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു രാവിലെ 8.30 ന് സേവാദൾ വൊളന്റിയർമാരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പദയാത്ര ഉണ്ടാകും. കെപിസിസി ആസ്ഥാനത്ത് സേവാദൾ വൊളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം കെ.സുധാകരൻ സ്വാതന്ത്ര്യദിന സന്ദേശം നൽകും.

തുടർന്ന് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നാഞ്ചിയമ്മയെ ആദരിക്കും. ദേശഭക്തി ഗാന സദസ്സിൽ മുഖ്യാതിഥിയായി ഗായകൻ ജി.വേണുഗോപാൽ പങ്കെടുക്കും. കെപിസിസി ആരംഭിക്കുന്ന ജയ്‌ഹോ റേഡിയോയുടെ ഉദ്ഘാടനവും നടക്കും.

ADVERTISEMENT

എല്ലാ വീടുകളിലും ദേശീയ പതാക എത്തിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗജന്യ നിരക്കിലുള്ള പതാക വിതരണം ഇന്നും നാളെയും തുടരും. 15ന് എല്ലാ മണ്ഡലങ്ങളിലും തിരംഗ യാത്രകളും നടത്തും.

Content Highlight: 75 Years of Independence

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT