∙ 2021 സെപ്റ്റംബറിൽ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയാണു കണ്ണൂർ സർവകലാശാലയെ പിടിച്ചുകുലുക്കിയ ആദ്യ വിവാദം. വിവിധ പഠനബോർഡുകളിലെ 68 അംഗങ്ങൾക്ക് യോഗ്യതയില്ലെന്നും ഗവർണറുടെ അനുമതിയില്ലാതെ പുനഃസംഘടിപ്പിച്ചുവെന്നുമായിരുന്നു പരാതി. പുനഃസംഘടനയ്ക്ക് അനുമതി തേടി രണ്ടാമതു നൽകിയ അപേക്ഷ ഗവർണറുടെ പരിഗണനയിലാണ്. | Kannur University | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ 2021 സെപ്റ്റംബറിൽ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയാണു കണ്ണൂർ സർവകലാശാലയെ പിടിച്ചുകുലുക്കിയ ആദ്യ വിവാദം. വിവിധ പഠനബോർഡുകളിലെ 68 അംഗങ്ങൾക്ക് യോഗ്യതയില്ലെന്നും ഗവർണറുടെ അനുമതിയില്ലാതെ പുനഃസംഘടിപ്പിച്ചുവെന്നുമായിരുന്നു പരാതി. പുനഃസംഘടനയ്ക്ക് അനുമതി തേടി രണ്ടാമതു നൽകിയ അപേക്ഷ ഗവർണറുടെ പരിഗണനയിലാണ്.

∙ തലശ്ശേരി ബ്രണ്ണൻ കോളജിലെ എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ സിലബസിൽ ആർഎസ്എസ് നേതാക്കളുടെ ചിന്തകൾ കൂടുതലായി ഉൾപ്പെടുത്തിയെന്നതായിരുന്നു തുടർന്നുണ്ടായ മറ്റൊരു വിവാദം. സിലബസ് പരിഷ്കരിച്ച് വിവാദം അവസാനിപ്പിച്ചു.

ADVERTISEMENT

∙ മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയ വർഗീസിനെ നിയമിക്കാൻ നീക്കം നടക്കുന്നുവെന്നു 2021 നവംബർ രണ്ടാം വാരത്തിൽ തന്നെ ആക്ഷേപമുയർന്നിരുന്നു. 

2021 നവംബർ 12 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. തൊട്ടുപിറ്റേന്നു തന്നെ അപേക്ഷകളുടെ സൂക്ഷ്മപരിശോധന ഉൾപ്പെടെയുള്ളവ പൂർത്തിയാക്കിയതോടെ വിവാദമായി. ഇത് പ്രിയയ്ക്ക് അനുകൂലമാക്കാനാണ് എന്നായിരുന്നു പരാതി. 

ADVERTISEMENT

ആരോപണങ്ങൾക്കു ബലം നൽകി നവംബർ 18നു തന്നെ അഭിമുഖം പൂർത്തിയാക്കി. പ്രിയയ്ക്കായിരുന്നു ഒന്നാം റാങ്ക്. നിയമോപദേശമുൾപ്പെടെയുള്ളവ പൂർത്തിയാക്കി ജൂൺ 27ന് റാങ്ക് പട്ടിക സിൻഡിക്കറ്റ് അംഗീകരിച്ചു.

∙ നവംബർ 18ന്, പ്രിയയ്ക്ക് ഒന്നാം റാങ്ക് ലഭിക്കുന്ന അഭിമുഖം കഴിഞ്ഞ് 5 ദിവസം പിന്നിടുമ്പോഴേക്കും പ്രഫ.ഗോപിനാഥ് രവീന്ദ്രനു കണ്ണൂർ വിസിയായി പുനർനിമയനം നൽകി. പുതിയ വിസിയെ കണ്ടെത്താനുള്ള സേർച് കമ്മിറ്റി റദ്ദാക്കിയാണ് നിയമനം. പ്രിയയുടെ റാങ്കിനുള്ള പ്രത്യുപകാരമാണ് നിയമനമെന്ന് ആരോപണം. ഇതിനെതിരെ 2 അധ്യാപകർ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ADVERTISEMENT

∙ ഇടയ്ക്ക് ചോദ്യപേപ്പർ ആവർത്തനവും സർവകലാശാലയെ പിടിച്ചുലച്ചു. മുൻവർഷങ്ങളിലെ ചോദ്യങ്ങൾ അതേപടി ആവർത്തിക്കുകയായിരുന്നു.

∙ കാസർകോട് ജില്ലയിൽ സ്വാശ്രയ കോളജിന് പരിശോധന നടത്താതെ അനുമതി നൽകിയെന്നതാണു വിസിക്കെതിരെ ഏറ്റവുമൊടുവിലുയർന്ന ആക്ഷേപം. വിസി ഇക്കാര്യത്തിൽ പ്രത്യേകം ഇടപെട്ടുവെന്ന പരാതിയും ഗവർണറുടെ പരിഗണനയിലാണ്.

സർവകലാശാലാ നിയമനങ്ങളിൽ പങ്കില്ല: മന്ത്രി

ഇരിങ്ങാലക്കുട ∙ സർവകലാശാലാ നിയമനങ്ങളിൽ സർക്കാരിനു പങ്കില്ലെന്നു മന്ത്രി ആർ.ബിന്ദു. കണ്ണൂർ സർവകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രഫസർ റാങ്ക്‌ലിസ്റ്റ് ഗവർണർ മരവിപ്പിച്ചതു സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. 

Content Highlight: Kannur University