കെ.ആർ.ജ്യോതിലാലിന് പൊതുഭരണ വകുപ്പിന്റെ പൂർണ ചുമതല
തിരുവനന്തപുരം ∙ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ പൊതുഭരണ വകുപ്പിന്റെ പൂർണചുമതല നൽകി മാറ്റിനിയമിച്ചു. അധികച്ചുമതലയാണു വഹിച്ചിരുന്നത്. വനം വകുപ്പിന്റെ അധികച്ചുമതലയും നൽകി. ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന് ഇതുവരെ കെ.ആർ.ജ്യോതിലാൽ | Government of Kerala, KR Jyothilal | Manorama Online

തിരുവനന്തപുരം ∙ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ പൊതുഭരണ വകുപ്പിന്റെ പൂർണചുമതല നൽകി മാറ്റിനിയമിച്ചു. അധികച്ചുമതലയാണു വഹിച്ചിരുന്നത്. വനം വകുപ്പിന്റെ അധികച്ചുമതലയും നൽകി. ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന് ഇതുവരെ കെ.ആർ.ജ്യോതിലാൽ വഹിച്ചിരുന്ന ഗതാഗത വകുപ്പിനു കീഴിലെ ചുമതലകൾകൂടി നൽകി.
ധന അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന് നികുതി, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ ചുമതലയും കൈമാറി. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണു പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചുമതലകൂടി വഹിക്കും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ലയ്ക്കും എ.പി.എം.മുഹമ്മദ് ഹനീഷിനും യഥാക്രമം കശുവണ്ടി വ്യവസായം, കയർ വ്യവസായം എന്നിവയുടെ അധികച്ചുമതല നൽകി. ലാൻഡ് റവന്യു കമ്മിഷണർ കെ.ബിജുവിനെ സെക്രട്ടറി ഗ്രേഡിൽ സ്ഥാനക്കയറ്റത്തോടെ തുറമുഖ സെക്രട്ടറിയായി മാറ്റിനിയമിച്ചു. സൈനിക ക്ഷേമം, റവന്യു (ദേവസ്വം) എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കും.
Content Highlight: Government of Kerala, KR Jyothilal