ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം∙ ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2017 സെപ്റ്റംബർ 26 ന് രാവിലെ 10.30 നായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ ഷാർജ ഭരണാധികാരിയുടെ സംഘത്തിൽ ഉണ്ടായിരുന്നു. | Pinarayi Vijayan | Manorama Online

തിരുവനന്തപുരം∙ ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2017 സെപ്റ്റംബർ 26 ന് രാവിലെ 10.30 നായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ ഷാർജ ഭരണാധികാരിയുടെ സംഘത്തിൽ ഉണ്ടായിരുന്നു.
മാത്യു കുഴൽനാടൽ എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് വിശദാംശങ്ങൾ ഉള്ളത്. എന്നാൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കണ്ടിരുന്നോ, കൂടിക്കാഴ്ച കേന്ദ്ര വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളെ അറിയിച്ചിരുന്നോ, കേന്ദ്ര അനുമതി ഉണ്ടായിരുന്നോ എന്നീ ചോദ്യങ്ങൾക്കു മുഖ്യമന്ത്രി മറുപടി നൽകിയില്ല. ഔദ്യോഗിക സ്വഭാവമുള്ള കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സനീഷ്കുമാർ ജോസഫിന്റെ ചോദ്യത്തിനും മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചു. കൂടിക്കാഴ്ച എത്ര തവണ, എന്തൊക്കെ വിഷയങ്ങളിൽ, എന്തൊക്കെ തീരുമാനങ്ങൾ എന്നതിലും മറുപടി കൊടുത്തിട്ടില്ല.
English Summary: Pinarayi vijayan on UAE administrator meeting at cliff house