ഹെർണിയ ശസ്ത്രക്രിയയ്ക്ക് 5,000 രൂപ കൈക്കൂലി; ഗവ. ഡോക്ടർ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി ∙ ശസ്ത്രക്രിയ നടത്തിയതിനു കൈക്കൂലി വാങ്ങുന്നതിനിടെ ജനറൽ ആശുപത്രിയിലെ സർജൻ ഡോ. എം.എസ്.സുജിത് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം സ്വദേശിക്ക് ഹെർണിയ ശസ്ത്രക്രിയ നടത്തിയതിനു കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്. രോഗിയുടെ മകനാണു പരാതി നൽകിയത്..... Kanjirappally news, Kanjirappally Manorama news, Kottayam news, Kanjirappally Doctor Arrest,

കാഞ്ഞിരപ്പള്ളി ∙ ശസ്ത്രക്രിയ നടത്തിയതിനു കൈക്കൂലി വാങ്ങുന്നതിനിടെ ജനറൽ ആശുപത്രിയിലെ സർജൻ ഡോ. എം.എസ്.സുജിത് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം സ്വദേശിക്ക് ഹെർണിയ ശസ്ത്രക്രിയ നടത്തിയതിനു കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്. രോഗിയുടെ മകനാണു പരാതി നൽകിയത്.
15നു ഡോക്ടറുടെ വസതിയിൽ ചികിത്സ തേടിയെത്തിയ മുണ്ടക്കയം സ്വദേശിയോടു ഡോക്ടർ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയ നടത്തുന്നതിനു 2,000 രൂപ കൈക്കൂലിയായി കൈപ്പറ്റി. പിറ്റേന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18നു ശസ്ത്രക്രിയ നടത്തിയശേഷം പോസ്റ്റ് ഓപ്പറേഷൻ വാർഡിലാക്കി. പിന്നീടു രോഗിയുടെ മകനോട് ബാക്കി 3,000 രൂപ കൂടി ആവശ്യപ്പെട്ടു.
പരാതിയെത്തുടർന്ന് ഇന്നലെ വിജിലൻസ് സംഘം ഡോക്ടറുടെ കുന്നുംഭാഗത്തുള്ള വീട്ടിലെത്തി. വീടിനോടു ചേർന്നുള്ള പരിശോധനാ മുറിയിൽ 3,000 രൂപ വാങ്ങുന്നതിനിടയിലാണ് വിജിലൻസ് പിടികൂടിയത്. എസ്പി വി.ജി.വിനോദ് കുമാറിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി പി.വി.മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണു ഡോക്ടറെ അറസ്റ്റ് ചെയ്തത്.
English Summary: Surgeon arrested for bribe in Kanjirappally