കൊച്ചി ∙ നിയമപ്രകാരം അനുമതിയില്ലാതെ സംസ്ഥാനത്ത് ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഹൈക്കോടതി നിർദേശം നൽകി. അനധികൃതമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർഥനാ കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ നടപടിയെടുക്കണം....Kerala High Court

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നിയമപ്രകാരം അനുമതിയില്ലാതെ സംസ്ഥാനത്ത് ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഹൈക്കോടതി നിർദേശം നൽകി. അനധികൃതമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർഥനാ കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ നടപടിയെടുക്കണം. വാണിജ്യ പെർമിറ്റിലും മറ്റും പണിത കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് ഒഴിച്ചുകുടാനാകാത്ത സാഹചര്യത്തിലൊഴികെ അനുവദിക്കരുതെന്നും ജസ്റ്റിസ് പി.വി. കു‍ഞ്ഞികൃഷ്ണൻ നിർദേശിച്ചു. 

ആരാധനാലയങ്ങൾക്കും പ്രാർഥനാ കേന്ദ്രങ്ങൾക്കുമുള്ള അപേക്ഷ പരിഗണിക്കുമ്പോൾ സമാന ആരാധനാലയങ്ങളുടെ അകലം മാനദണ്ഡമാക്കണം. കെട്ടിടങ്ങൾ മറ്റ് ആവശ്യങ്ങൾക്കു നിർമിച്ച ശേഷം മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയല്ല. വാണിജ്യ കെട്ടിടങ്ങളുടെയും മറ്റും പരിവർത്തനം അനുവദിക്കേണ്ടി വന്നാൽ പൊലീസ്, ഇന്റലിജൻസ് റിപ്പോർട്ട് തേടി സാഹചര്യം വിലയിരുത്തണമെന്നും കോടതി പറഞ്ഞു. 

ADVERTISEMENT

മലപ്പുറം ജില്ലയിലെ  കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നതിന് അനുമതി നിഷേധിച്ചതിനെതിരെ നൂറുൽ ഇസ്‌ലാം സാംസ്കാരിക സംഘം നൽകിയ ഹർജി തീർപ്പാക്കുകയായിരുന്നു കോടതി. ഇൗ പ്രദേശത്ത് 5 കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 ആരാധനാലയങ്ങൾ ഉണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രാർഥനാ കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ പേരിൽ മതസൗഹാർദ അന്തരീക്ഷം തകരാൻ ഇടവരുന്നില്ലെന്നു സർക്കാരും പൊലീസും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

English Summary: High Court Verdict Against Illegal Worship Places