മനോജിന് ജോലി, തുടർപഠനം; വാഗ്ദാനവുമായി സബ് കലക്ടറും ഡിഎഫ്ഒയും
മൂന്നാർ ∙ കാട്ടാനയുടെ ചവിട്ടേറ്റ് അമ്മ മരിക്കുകയും അച്ഛൻ ഉപേക്ഷിക്കുകയും ചെയ്തതോടെ അനാഥരായ മക്കളെ സഹായിക്കാൻ വനം, റവന്യു വകുപ്പുകൾ തയാറാകുന്നു. കണ്ണൻ ദേവൻ കമ്പനി വാഗുവരൈ എസ്റ്റേറ്റിലെ മനോജിന്റെയും (19) സഹോദരിമാരായ പ്രീതി (16), പ്രിയദർശിനി (13) എന്നിവരുടെയും ജീവിതം | Manoj | Manorama Online

മൂന്നാർ ∙ കാട്ടാനയുടെ ചവിട്ടേറ്റ് അമ്മ മരിക്കുകയും അച്ഛൻ ഉപേക്ഷിക്കുകയും ചെയ്തതോടെ അനാഥരായ മക്കളെ സഹായിക്കാൻ വനം, റവന്യു വകുപ്പുകൾ തയാറാകുന്നു. കണ്ണൻ ദേവൻ കമ്പനി വാഗുവരൈ എസ്റ്റേറ്റിലെ മനോജിന്റെയും (19) സഹോദരിമാരായ പ്രീതി (16), പ്രിയദർശിനി (13) എന്നിവരുടെയും ജീവിതം ‘മനോരമ’ ഇന്നലെ അവതരിപ്പിച്ചിരുന്നു. പ്ലസ്‌വൺ പഠനമുപേക്ഷിച്ച് കൂലിവേല ചെയ്താണു മനോജ് സഹോദരിമാരെ സംരക്ഷിക്കുന്നത്. മനോജിന് വനം വകുപ്പിൽ താൽക്കാലിക ജോലി നൽകാമെന്നു ദേവികുളം ഡിഎഫ്ഒ രാജു കെ.ഫ്രാൻസിസ് അറിയിച്ചു.
വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 9 ലക്ഷം രൂപയാണ് സർക്കാർ നഷ്ടപരിഹാരം നൽകുന്നത്. ഫണ്ട് ലഭ്യമായാൽ ഉടൻ തുക കുടുംബത്തിനു കൈമാറുമെന്നും ഡിഎഫ്ഒ അറിയിച്ചു.
മനോജിന് തുടർപഠനത്തിന് അവസരമൊരുക്കുമെന്ന് ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ അറിയിച്ചു. സർക്കാരിൽ നിന്നുള്ള നഷ്ടപരിഹാരത്തുക വേഗം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
English Summary: Sub collector and DFO offers help for higher education and job