ADVERTISEMENT

കൊച്ചി ∙ നാവികസേനയുടെ എല്ലാ വിഭാഗങ്ങളും സ്ത്രീകൾക്കായി തുറക്കാൻ തീരുമാനിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതകൾക്കു സേനയിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളാണു നീക്കുന്നതെന്നും കരുത്തുള്ള തിരമാലകൾക്ക് അതിരുകളില്ലാത്തതുപോലെ ഇന്ത്യയുടെ പുത്രിമാർക്കും അതിരുകളോ നിയന്ത്രണങ്ങളോ ഇനി ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് കൊച്ചി കപ്പൽശാലയിൽ രാജ്യത്തിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം. സമുദ്രമേഖലയുടെ സംരക്ഷണത്തിനായി വിക്രാന്ത് ഇറങ്ങുമ്പോൾ ഒട്ടേറെ വനിതാ നാവികരും അതിലുണ്ടാകും.

പ്രതിരോധ ബജറ്റിന്റെ 25% തദ്ദേശീയ സ്രോതസ്സുകൾക്കും പദ്ധതികൾക്കുമായി നീക്കിവയ്ക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും പ്രതിരോധ ഇടനാഴികൾ ഉടൻ യാഥാർഥ്യമാകും. ആത്മനിർഭർ പ്രകാരമുള്ള ഈ പദ്ധതികൾ രാജ്യത്തു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇന്ത്യൻ നാവികസേനയുടെ ഭാവി പദ്ധതികളിലൂടെ ഓഫ്‌ഷോർ പട്രോൾ വെസലുകളും അന്തർവാഹിനികളും വിമാനവാഹിനിക്കപ്പലുകളും ഇനിയുമെത്തുമെന്ന സൂചനയും പ്രധാനമന്ത്രി നൽകി.

വിക്രാന്ത വീര്യത്തിനൊപ്പം: ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിൽനിന്നു കാഴ്ചക്കാരെ അഭിവാദ്യം ചെയ്തപ്പോൾ. ചിത്രം: പിടിഐ
വിക്രാന്ത വീര്യത്തിനൊപ്പം: ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിൽനിന്നു കാഴ്ചക്കാരെ അഭിവാദ്യം ചെയ്തപ്പോൾ. ചിത്രം: പിടിഐ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, ടൂറിസം സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, ദക്ഷിണനാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ.ഹംപിഹോളി, കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡ് സിഎംഡി മധു എസ്. നായർ എന്നിവർ വേദിയിൽ സന്നിഹിതരായി.

ശിവജിക്കു സമർപ്പിച്ച് വിക്രാന്തിലെ പതാക

കോളനിവാഴ്ചയുടെ ഭൂതകാലത്തിൽ നിന്നുള്ള വിടവാങ്ങൽ അടയാളപ്പെടുത്തി പുതുതായി രൂപകൽപന ചെയ്ത നാവികപതാക (നേവൽ എൻസൈൻ) പ്രധാനമന്ത്രി അനാഛാദനം ചെയ്തു. വിമാനവാഹിനിയുടെ പിൻഡെക്കിൽ ഉയർത്തിയ പുതിയ നേവൽ എൻസൈൻ അദ്ദേഹം ഛത്രപതി ശിവജിക്കു സമർപ്പിച്ചു.

Content Highlight: INS Vikrant, Cochin Shipyard, Indian Navy, PM Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com