ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ ഫെഡെറീകോ ഫെലീനിയുടെ സിനിമയിൽനിന്ന് ചാടിയിറങ്ങിവന്ന ഒരു കഥാപാത്രമാണ് അമ്മയെന്ന് അരുന്ധതി റോയ് പറയാറുണ്ട്. അമ്മയെയും മകളെയും അടുത്തറിയുന്നവർക്കറിയാം, കലാപകലുഷിതവും കരുത്തുറ്റതുമായ അവരുടെ ആത്മബന്ധത്തിന്റെ അപൂർവത. പതിനെട്ടാം വയസിൽ ആർക്കിടെക്‌ചർ പഠിക്കാനായി | Mary Roy | Arundhati Roy | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ ഫെഡെറീകോ ഫെലീനിയുടെ സിനിമയിൽനിന്ന് ചാടിയിറങ്ങിവന്ന ഒരു കഥാപാത്രമാണ് അമ്മയെന്ന് അരുന്ധതി റോയ് പറയാറുണ്ട്. അമ്മയെയും മകളെയും അടുത്തറിയുന്നവർക്കറിയാം, കലാപകലുഷിതവും കരുത്തുറ്റതുമായ അവരുടെ ആത്മബന്ധത്തിന്റെ അപൂർവത. 

പതിനെട്ടാം വയസിൽ ആർക്കിടെക്‌ചർ പഠിക്കാനായി വീടു വിട്ടു ഡൽഹിയിലെത്തിയ അരുന്ധതി അധികം താമസിയാതെ അമ്മയുമായി പിണങ്ങി. ഒന്നു വന്നു കാണുന്നതു പോയിട്ട് വീട്ടിലേക്കൊരു കത്തുപോലും അയയ്‌ക്കാതിരുന്ന എത്രയോ വർഷങ്ങൾ. ആർക്കിടെക്‌ചർ പഠനവും സിനിമാപ്രവർത്തനവും, അതിനിടെ രണ്ടു വിവാഹങ്ങളുമായി ഒഴുക്കുവെള്ളംപോലെയുള്ള ജീവിതവുമായി മകൾ ഉത്തരേന്ത്യയിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അതെല്ലാം അവളുടെ അവകാശം, സ്വാതന്ത്ര്യം എന്നായിരുന്നു എല്ലായ്‌പ്പോഴും മേരി റോയിയുടെ നിലപാട്. 

ADVERTISEMENT

പിൽക്കാലത്തു മകളുടെ എഴുത്തും ആക്ടിവിസവും വാർത്തയും വിവാദവുമായപ്പോൾ ആ അമ്മ മനം നൊന്തതും അതേ സ്‌നേഹപാരവശ്യത്താൽത്തന്നെ. അവൾക്കു വല്ല ആപത്തും വരുമോ ആവോ! –  മേരി റോയ് ഇടയ്ക്കിടെ വ്യാകുലപ്പെട്ടു. 

‘‘എന്നെ വളർത്തി വലുതാക്കിയ, സംസാരത്തിനിടെ ശല്യപ്പെടുത്തും മുൻപ് ‘എക്‌സ്‌ക്യൂസ് മി’ എന്നു പറയാൻ പഠിപ്പിച്ച, സ്വന്തം ഇഷ്‌ടത്തിനു പോകാൻ അനുവദിക്കാൻ മാത്രം വാൽസല്യത്തോടെ എന്നെ സ്‌നേഹിച്ച എന്റെ അമ്മ മേരി റോയിക്ക്...’’ എന്നെഴുതിയാണ് അരുന്ധതി റോയ് ‘ദ് ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ്’ സമർപ്പിച്ചത്.

ADVERTISEMENT

ബുക്കർ പുരസ്കാരം നേടിയ നോവലിനെക്കുറിച്ച് മേരിയുടെ അഭിപ്രായം പതിവുപോലെ ഉജ്വലമായിരുന്നു:  എന്റെ മകൾ ഹൃദയം തൊടുന്നൊരു നോവൽ എഴുതിയിരിക്കുന്നു.

പ്രധാനകഥാപാത്രങ്ങളിലൊന്നായ അമ്മുവിന് ആധാരമായത് മേരി റോയ് തന്നെ.  പക്ഷേ, അതിനൊപ്പം അരുന്ധതി ഒരു വിശദീകരണം നൽകാറുണ്ട്: അമ്മയുടെ സ്‌ഥാനത്തു ഞാനായിരുന്നെങ്കിൽ സംഭവിക്കാമായിരുന്നത് എന്തൊക്കെയാണോ, അതാണ് നോവലിലെ അമ്മു!

ADVERTISEMENT

സ്വന്തം കുടുംബമാണ് ഗോഡ് ഓഫ് സ്മോൾ തിങ്സിന്റെ പശ്‌ചാത്തലമെന്ന് മേരി റോയിയും വ്യക്തതമാക്കിയിട്ടുണ്ട് . പക്ഷേ, അതിനുമപ്പുറം സഞ്ചരിക്കാൻ നോവലിസ്‌റ്റിനു സ്വാതന്ത്യ്രമുണ്ടെന്നും: 

‘അതാണു സാഹിത്യം. സമൂഹത്തിലെ അവശവിഭാഗങ്ങളോട് അരുന്ധതിക്ക് എന്നും അനുകമ്പയുണ്ട്. അവരുടെ അവസ്‌ഥ അവളെ എന്നും ദുഃഖിപ്പിച്ചിട്ടേയുള്ളൂ. നോവലിൽ ആ വിഷയം ഉൾപ്പെടുത്തുകയെന്നത് അവളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടൊരു കാര്യമായിരുന്നു. അതിന് എന്നെ ബലിയാടാക്കിയെന്നു മാത്രം. നോവലിൽ അവളുടെ അമ്മ ഒരു ദലിത് യുവാവുമായി പ്രണയത്തിലാകുന്നു. എന്നോടല്ലാതെ മറ്റാരോടാണ് അവൾ ഈ സ്വാതന്ത്യ്രമെടുക്കുക... ഞാനവളുടെ അമ്മയല്ലേ?’

Content Highlights: Mary Roy, Arundhati Roy