കോട്ടയം ∙ ആ ജ്വാല അണഞ്ഞു. ഏറെ സ്നേഹിച്ച പള്ളിക്കൂടം സ്കൂളിനോടു ചേർന്നുള്ള വസതിക്കു പിറകിൽ മരത്തണലിൽ മേരി റോയിക്ക് (89) അന്ത്യവിശ്രമം. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധി നേടിയെടുത്ത വിദ്യാഭ്യാസ വിദഗ്ധയും കോട്ടയം പള്ളിക്കൂടം മുൻ പ്രിൻസിപ്പലുമായ മേരി റോയ് | Mary Roy | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ആ ജ്വാല അണഞ്ഞു. ഏറെ സ്നേഹിച്ച പള്ളിക്കൂടം സ്കൂളിനോടു ചേർന്നുള്ള വസതിക്കു പിറകിൽ മരത്തണലിൽ മേരി റോയിക്ക് (89) അന്ത്യവിശ്രമം. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധി നേടിയെടുത്ത വിദ്യാഭ്യാസ വിദഗ്ധയും കോട്ടയം പള്ളിക്കൂടം മുൻ പ്രിൻസിപ്പലുമായ മേരി റോയ് ഇന്നലെയാണ് അന്തരിച്ചത്. അവരുടെ ആഗ്രഹപ്രകാരം സ്കൂൾ വളപ്പിൽ വീടിനോടു ചേർന്നു തന്നെ മൃതദേഹം ദഹിപ്പിച്ചു. മകൾ എഴുത്തുകാരി അരുന്ധതി റോയിയും മകൻ ലളിത് റോയിയും ചേർന്നു ചിതയ്ക്കു തീകൊളുത്തി.

സംസ്കാരച്ചടങ്ങുകൾ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സ്കൂളിലെ ജീവനക്കാരുടെയും മാത്രം സാന്നിധ്യത്തിലായിരുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി കലക്ടർ ഡോ. പി.കെ. ജയശ്രീ അന്തിമോപചാരമർപ്പിച്ചു. പൊലീസ് ഔദ്യോഗിക ബഹുമതി നൽകി.

ADVERTISEMENT

മേരിയെ കാണാൻ സഹോദരനെത്തി

മേരി റോയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സഹോദരൻ ജോർജ് ഐസക്കും ഭാര്യ സൂസി ജോർജും എത്തി. സഹോദരനും അമ്മയ്ക്കുമെതിരെ മേരി റോയി നടത്തിയ നിയമ പോരാട്ടമാണ് പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിക്കു കാരണമായത്.

ADVERTISEMENT

ജോർജ് ഐസക്കിനെയും സൂസിയെയുംപറ്റി അരുന്ധതി പറഞ്ഞു: ‘അമ്മയും അമ്മാവനുമായി വലിയ നിയമ പോരാട്ടം നടന്നിരുന്നു. അതിനാൽ അമ്മയുടെ വലിയ ശത്രു എന്നാണ് ഇദ്ദേഹത്തെക്കുറിച്ചു പലരും കരുതുന്നത്. അവർ തമ്മിൽ പോരാട്ടങ്ങളുണ്ടായിരുന്നുവെങ്കിലും അവർക്കിടയിൽ പ്രത്യേക കരുതലും സ്നേഹബന്ധവും ഉണ്ടായിരുന്നു. അതു ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു’. ജോർജ് ഐസക്കും സൂസിയും സഹോദരിക്കായി പ്രാർഥനാഗീതമാലപിച്ചു.

ശക്തയും ധീരയുമായ അമ്മ: അരുന്ധതി റോയി

ADVERTISEMENT

എന്റെ അമ്മ ഒരു അസാധാരണ സ്ത്രീയായിരുന്നു. എല്ലാവർക്കും അറിയാവുന്നതുപോലെ ഈ ഭൂമിയിൽ ഇതുവരെ വന്നവരിൽ വച്ച് ഏറ്റവും ശക്തയും ധീരയുമായിരുന്നു അവർ. ലോകം നമുക്കായി തുറക്കുമെന്ന എന്റെ അമ്മയുടെ ആത്മവിശ്വാസത്തിന്റെ സൃഷ്ടികളാണ് ഞാനും എന്റെ സഹോദരനും’’ – മേരി റോയിയുടെ മൃതദേഹത്തിനരുകിൽനിന്ന് അരുന്ധതി റോയി ഓർമകൾ പങ്കുവച്ചു. 

‘‘അമ്മയുടെ ആ യാത്ര തീർത്തും അസാധാരണമായിരുന്നു. എന്നാൽ, അമ്മ തനിച്ചായിരുന്നില്ല ഇതെല്ലാം ചെയ്തത്. രണ്ടു ചെറിയ കുട്ടികളുള്ള വിവാഹമോചിതയായിരുന്നു അവർ. ആരുടെയും പിന്തുണയില്ലാതിരുന്നു. ആ കാലഘട്ടം ഞാൻ ഇന്നും ഓർക്കുന്നുണ്ട്. എനിക്കും സഹോദരനും അഞ്ചും ആറും വയസ്സായിരുന്നു അന്ന്. സ്ഥിരമായി ചെറിയ ചൂലുമായി ഞങ്ങൾ റോട്ടറി ക്ലബ്ബിൽ എത്തുമായിരുന്നു. ചെറിയ കുട്ടികളായിരുന്ന ഞങ്ങളും അമ്മയും ചേർന്ന് ആദ്യം അവിടെ കിടക്കുന്ന സിഗരറ്റ് കുറ്റികൾ തൂത്തുവാരും. പിന്നീട് മേശയും സ്റ്റൂളുമെല്ലാം വൃത്തിയാക്കി നിരനിരയായി വയ്ക്കും. അങ്ങനെ വളരെപ്പെട്ടെന്നു തന്നെ ആ കെട്ടിടം ഒരു സ്കൂളായി മാറും. അമ്മ കുട്ടികൾക്കു ക്ലാസ് എടുക്കും. അങ്ങനെയാണ് ഈ സ്കൂൾ (അന്നത്തെ കോർപ്പസ് ക്രിസ്റ്റി, ഇന്ന് പള്ളിക്കൂടം) ആരംഭിച്ചത്. മേരി റോയിയിൽ വിശ്വാസമുണ്ടായിരുന്ന ചുരുക്കം ചിലരിൽ നിന്നാണ് പള്ളിക്കൂടം സ്കൂൾ ആരംഭിച്ചത്. അതിനാൽ ഞാൻ ഓരോരുത്തരോടും നന്ദി പറയുന്നു. നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഞങ്ങളാകുമായിരുന്നില്ല. എന്റെ സഹോദരൻ അവനായിരിക്കില്ല, ഞാൻ ഞാനായിരിക്കില്ല. ഈ നഗരവും സമൂഹവുമാണ് ഞങ്ങളെ സൃഷ്ടിച്ചത്. എന്നാൽ, പലപ്പോഴും ക്രൂരതയും ഞങ്ങളോടു കാണിച്ചിരുന്നു. അതും നല്ലതിനായി’’ – അരുന്ധതി പറഞ്ഞു.

Content Highlight: Mary Roy