തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകൻ കേന്ദ്രസർക്കാരിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ (ആർജിസിബി) ടെക്നിക്കൽ ഓഫിസർ തസ്തികയിൽ നിയമിച്ചതുമായി ബന്ധപ്പെട്ടു വിവാദമുയർന്നു. എന്നാൽ മകൻ ഹരികൃഷ്ണനു നിയമനം ലഭിച്ചതിൽ | K. Surendran | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകൻ  കേന്ദ്രസർക്കാരിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ (ആർജിസിബി) ടെക്നിക്കൽ ഓഫിസർ തസ്തികയിൽ നിയമിച്ചതുമായി ബന്ധപ്പെട്ടു വിവാദമുയർന്നു. എന്നാൽ  മകൻ ഹരികൃഷ്ണനു നിയമനം ലഭിച്ചതിൽ അസ്വാഭാവിക ഇടപെടൽ ഉണ്ടായിട്ടില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബർ 8 നാണ് ആർജിസിബി െടക്നിക്കൽ ഓഫിസർ ഉൾപ്പെടെ 3 തസ്തികയിലേക്ക്  അപേക്ഷ ക്ഷണിച്ചത്. ബിടെക് മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ ബിരുദത്തിൽ 60% മാർക്കാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. 

ADVERTISEMENT

എന്നാൽ മുൻകാലങ്ങളിൽ ശാസ്ത്രവിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് ഈ തസ്തികയിലേക്കു നിയമിച്ചിരുന്നത് എന്നതാണ് ആരോപണം. ബിടെക് മെക്കാനിക്കൽ ബിരുദം ഉള്ളവർക്കായി ആർജിസിബി  പ്രത്യേക തസ്തികയുണ്ടാക്കിയെന്നും എഴുത്തുപരീക്ഷയും ലാബ് പരീക്ഷയും ധൃതിപിടിച്ച് പൂർത്തിയാക്കിയെന്നും ആരോപണമുണ്ട്. 

റാങ്ക് പട്ടിക സംബന്ധിച്ചോ തുടർനടപടികളെ സംബന്ധിച്ചോ പരീക്ഷയെഴുതിയ മറ്റു വിദ്യാർഥികൾ അന്വേഷിച്ചിട്ടും പറയാൻ അധികൃതർ തയാറായില്ലെന്നും ആരോപണമുണ്ട്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചു പൂർണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലാണു നിയമനം നടന്നതെന്നു സുരേന്ദ്രൻ വിശദീകരിച്ചു. ‘3 മാസം മുൻപ് നടന്ന നിയമനം പ്രധാനമന്ത്രിയുടെ കേരള സന്ദർശനവേളയിൽ വാർത്തയാക്കിയത് എന്തിനാണെന്ന് എല്ലാവർക്കും മനസ്സിലാകും. സിപിഎമ്മിനു വേണ്ടിയാണു വാർത്ത സൃഷ്ടിച്ചത്.

ADVERTISEMENT

 യോഗ്യതയുള്ളവരെ മാറ്റി നിർത്തിയാണോ നിയമനം നടത്തിയതെന്ന് ആർക്കും അന്വേഷിക്കാം. മുൻപും മകനെപ്പറ്റി വ്യാജവാർത്ത നൽകിയിട്ടുണ്ട്. ഒരു വർഷം മുൻപ് മകൻ കുഴൽപ്പണം കടത്തിയെന്ന തരത്തിൽ വാർത്ത വന്നു’– സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran On The Appointment Of His Son At RGCB