ADVERTISEMENT

കാലടി ∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലെ ക്യാംപസ് ഡയറക്ടറും മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ഡോ. എ.എസ്.പ്രതീഷിനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു. ഓണാഘോഷത്തിനിടെ മോശമായി പെരുമാറിയെന്ന വിദ്യാർഥിനിയുടെ പരാതിയെ തുടർന്നാണ് നടപടി.

ഓണാഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ ഡാൻസ് ചെയ്യുന്നതിനിടയിലേക്ക് അധ്യാപകൻ കടന്നുവരികയും  പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിക്കുകയും ചെയ്തുവെന്നാണു പരാതി. 

ക്യാംപസ് ഡയറക്ടറുടെ ചുമതല മലയാള വിഭാഗം പ്രഫസർ ഡോ. എസ്.പ്രിയയ്ക്കു നൽകാൻ വിസി ഉത്തരവിട്ടു. ഡോ. എ.എസ്.പ്രതീഷ് ക്യാംപസിൽ പ്രവേശിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

ധനുവച്ചപുരം സ്വദേശിയായ പ്രതീഷിന് എതിരെ നേരത്തെയും പരാതികൾ ഉണ്ടായിട്ടുണ്ട്. ക്ലാസുകളിൽ ലൈംഗികച്ചുവയുള്ള കമന്റുകളും മോശം പരാമർശങ്ങളും നടത്തുന്നതായി ഇരുപതോളം വിദ്യാർഥികൾ വകുപ്പു മേധാവിക്ക് പരാതി നൽകിയപ്പോൾ വകുപ്പിനെ കൂടുതൽ വിവാദങ്ങളിൽ പെടുത്തരുതെന്ന് എന്നായിരുന്നു മുതിർന്ന അധ്യാപകരുടെ നിലപാട്. ഇയാൾക്കെതിരെ നടപടി എടുക്കുമെന്ന് പലവട്ടം വിദ്യാർഥികൾക്ക് ഉറപ്പു നൽകിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.

 

English Summary: Kalady University faculty suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com